Image

`ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ -ജീവിതം ദര്‍ശനം' ജൂലൈ 6 ന്‌ ചര്‍ച്ചാ സമ്മേളനം

സലിം കോട്ടയില്‍ Published on 05 July, 2012
`ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ -ജീവിതം ദര്‍ശനം' ജൂലൈ 6 ന്‌ ചര്‍ച്ചാ സമ്മേളനം
കുവൈറ്റ്‌: `ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ ജീവിതം ദര്‍ശനം' എന്ന പുസ്‌തകത്തെ ആധാരമാക്കി ചര്‍ച്ചാ സമ്മേളനം സംഘടിപ്പിക്കുന്നു. കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കും.

ആദര്‍ശ രാഷ്ട്രീയത്തിന്റെ മികച്ച ഉദാഹരണമായ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തന മേഖലകളിലെ നിസ്‌തുലമായ സേവനത്തെ മുന്‍ നിര്‍ത്തി പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്‌ രചിച്ച പുസ്‌തകത്തിന്റെ കുവൈത്തിലെ പ്രകാശന കര്‍മ്മം പ്രസ്‌തുത പരിപാടിയില്‍ വെച്ച്‌ നിര്‍വ്വഹിക്കും.

അബ്ബാസിയായിലെ ഓര്‍മ്മ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ജൂലൈ 6 , വെള്ളിയാഴ്‌ച 7 മണിക്ക്‌ ആരംഭിക്കുന്ന ചര്‍ച്ചാ സമ്മേളനത്തില്‍ കുവൈത്തിലെ പ്രമുഖ സാമൂഹികാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംബന്ധിക്കുമെന്നു സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
`ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ -ജീവിതം ദര്‍ശനം' ജൂലൈ 6 ന്‌ ചര്‍ച്ചാ സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക