Image

ധിക്കാരം കലര്‍ന്ന പോലീസുകാര്‍ കേസ്‌ അന്വേഷിക്കുന്നു: പിണറായി

Published on 05 July, 2012
ധിക്കാരം കലര്‍ന്ന പോലീസുകാര്‍ കേസ്‌ അന്വേഷിക്കുന്നു: പിണറായി
കൊട്ടാരക്കര: രക്തത്തില്‍ ധിക്കാരം കലര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരാണ്‌ ടി.പി.ചന്ദ്രശേഖന്‍ വധക്കേസ്‌ അന്വേഷിക്കുന്നതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. എന്നാല്‍ സിപിഎമ്മിനെ ഒതുക്കാമെന്ന്‌ ആരും കരുതേണ്ട. അധികാര കസേരയുടെ ഗര്‍വുവെച്ച്‌ ഉമ്മന്‍ ചാണ്‌ടി സര്‍ക്കാര്‍ സിപിഎമ്മിന്റെ നാവു കെട്ടാന്‍ ശ്രമിക്കേണ്‌ടെന്നും പിണറായി പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം ദിശമാറുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കെ.കെ.രാഗേഷിനെ പ്രതിചേര്‍ത്തത്‌ ഇതിന്‌ ഉദാഹാരണമാണെന്നും പിണറായി പറഞ്ഞു. രാഷ്‌ട്രീയ ദുരുദ്ദേശത്തോടെയുള്ള ഏറ്റവും ഹീനകരമായ നടപടിയാണിതെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക