Image

എസ്‌എന്‍ഡിപി യോഗം രാഷ്‌ട്രീയത്തിലേക്കില്ല: വെള്ളാപ്പള്ളി

Published on 05 July, 2012
എസ്‌എന്‍ഡിപി യോഗം രാഷ്‌ട്രീയത്തിലേക്കില്ല: വെള്ളാപ്പള്ളി
ആലപ്പുഴ: എസ്‌എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന്‌ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്‌ആര്‍പി നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ചിരുന്നു.എന്നാല്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ താന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്‌തമാക്കി.

യോഗം പ്രവര്‍ത്തകര്‍ എസ്‌ആര്‍പിയുമായി സഹകരിക്കുന്നത്‌ എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‌ആര്‍പി നേതാക്കള്‍ പാര്‍ട്ടി പുനരുജ്‌ജീവിപ്പിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക