Image

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മമതയുമായി കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തി

Published on 05 July, 2012
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മമതയുമായി കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തി
 കോല്‍ക്കത്ത: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇടഞ്ഞുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. 

പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയേറ്റിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. മമതയുമായി സംസാരിച്ചതില്‍ സന്തോഷമുണ്‌ടെന്ന് മാത്രമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം കപില്‍ സബലിന്റെ പ്രതികരണം. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തോയെന്ന ചോദ്യത്തിന് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക