Image

എം.എം.മണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

Published on 05 July, 2012
 എം.എം.മണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി: രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നും കേസുകള്‍ പുനരന്വേഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിലക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അഭിഭാഷകനായ ജി.പ്രകാശ് മുഖേനയാണ് മണി ഹര്‍ജി നല്‍കിയത്. 

ഒരിക്കല്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടാന്‍ തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നും മണി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍ വധക്കേസുകളിലെ പുനരന്വേഷണം റദ്ദാക്കണമെന്നാണ് മണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ പ്രസംഗം വളച്ചൊടിച്ചുവെന്നും സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മണി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും കേസുകള്‍ പുനരന്വേഷിക്കാനുള്ള നീക്കം വിലക്കണമെന്നും ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക