Image

ദുബായില്‍ വാഹനാപകടത്തില്‍ മൂന്ന്‌ പേര്‍ മരിച്ചു

Published on 06 July, 2012
ദുബായില്‍ വാഹനാപകടത്തില്‍ മൂന്ന്‌ പേര്‍ മരിച്ചു
ദുബായ്‌: ദുബായ്‌-ഖവാനീജ്‌ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന്‌ പേര്‍ മരിച്ചു. ഇന്നലെ(വ്യാഴം) രാവിലെ 11.15നായിരുന്നു അപകടം. ഇടിയുടെ ആഘോതത്തില്‍ ഫോര്‍ വീലര്‍ കത്തിയമര്‍ന്നു.

എ.ബി.സഈദ്‌ എന്ന സ്വദേശിയും ഈജിപ്‌ത്‌, പാക്കിസ്‌ഥാന്‍ പൗരന്മാരുമാണ്‌ മരിച്ചത്‌. ഇതില്‍ ഫോര്‍വീലറില്‍ കുടുങ്ങിയ എ.ബി.സഈദ്‌ വെന്തുമരിക്കുകയായിരുന്നുവെന്ന്‌ ദുബായ്‌ പൊലീസ്‌ ട്രാഫിക്‌ വിഭാഗം ഡയറക്‌ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ സെയ്‌ഫ്‌ അല്‍ സഫീന്‍ പറഞ്ഞു. മരിച്ച ഈജിപ്‌ത്‌, പാക്കിസ്‌ഥാന്‍ സ്വദേശികള്‍ മുനിസിപ്പാലിറ്റി ജീവനക്കാരാണ്‌.

ഖവാനീജ്‌ റോഡരികിലെ ഈന്തപ്പനകള്‍ പരിചരിക്കുന്നതിനിടെയായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട മുനിസിപ്പാലിറ്റി വാഹനത്തിന്‌ പിറകില്‍ സ്വദേശി ഓടിച്ചുവന്ന ഫോര്‍വീലര്‍ ഇടിക്കുകയായിരുന്നു. മൂന്ന്‌ പേരും സംഭവ സ്‌ഥലത്ത്‌ തന്നെ മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇത്തരം ജോലികള്‍ പകല്‍ നേരങ്ങളില്‍ ചെയ്യുന്നത്‌ അപകടങ്ങള്‍ക്കും ഗതാഗത സ്‌തംഭനത്തിനും ഇടയാക്കുമെന്നും സുരക്ഷാ സജ്‌ജീകരണങ്ങളോടെ രാത്രികാലങ്ങളില്‍ ചെയ്യണമെന്നും അല്‍ സഫീന്‍ നിര്‍ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക