Image

ജിദ്ദയില്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദി പടിഞ്ഞാറന്‍ പ്രവിശ്യ സൗഹൃദസംഗമം സംഘടിപ്പിച്ചു

Published on 07 July, 2012
ജിദ്ദയില്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദി പടിഞ്ഞാറന്‍ പ്രവിശ്യ സൗഹൃദസംഗമം സംഘടിപ്പിച്ചു
ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ തൃശൂര്‍ ജില്ലക്കാരായ പ്രവാസികളെ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ല സൗഹൃദവേദി ഘടകം ജിദ്ദ ഷറഫിയയില്‍ സൗഹൃദസംഗമം സംഘടിപ്പിച്ചു.

നാട്ടില്‍ തിരിച്ചെത്തിയാലും അംഗങ്ങള്‍ക്ക്‌ പ്രയോജനം ചെയ്യുന്ന പെന്‍ഷന്‍ തുടങ്ങിയ വിവിധതരം പദ്ധതികള്‍ തുടര്‍ന്നുകൊണ്‌ടുപോവുകയും ചെയ്യുന്ന സൗഹൃദവേദിയെ സംഗമം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിച്ച ഗള്‍ഫ്‌ മാധ്യമം പ്രതിനിധി ഇബ്രാഹിം ശൂരനാട്‌ അഭിനന്ദിച്ചു.

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ യൂണിറ്റുകളുള്ള സൗഹൃദവേദിക്ക്‌ 1300 അംഗങ്ങള്‍ ഉണ്‌ട്‌. അംഗങ്ങളുടെ ക്ഷേമത്തിന്‌ മുന്‍തൂക്കം കൊടുത്തുകൊ ണ്‌ടുള്ള പ്രവര്‍ത്തനമാണ്‌ സൗഹൃദവേദി നടത്തുന്നത്‌. മരണമടയുന്ന അംഗ ത്തിന്റെ കുടുംബത്തിന്‌ രണേ്‌ടകാല്‍ ലക്ഷം രൂപയും പെണ്‍മക്കളുടെ വിവാഹ ത്തിന്‌ 5,000രൂപയും മാതാപിതാക്കളുടെ മരണാനന്തര ചെലവുകള്‍ക്ക്‌ 10,000രൂപയും അംഗവൈവല്യം സംഭവിച്ചാല്‍ 50,000രൂപ വരെയും നല്‍കുന്നു. സൗഹൃദവേദി പ്രൊമോട്ടു ചെയ്‌ത സഹകരണ ബാങ്കില്‍നിന്ന്‌ വായ്‌പാ സൗകര്യം ലഭ്യമാക്കുന്നു. കണ്‌ടംകുളത്തി ആയുര്‍വേദ ആശുപത്രിയില്‍ പ്രത്യേക ഇളവും ലഭ്യമാക്കിയിരിക്കുന്നു. അങ്ങനെ ഒരു നീണ്‌ട പട്ടിക തന്നെയുണ്‌ട്‌. സൗദി ഘടകം ജനറല്‍ സെക്രട്ടറി രാധാകൃഷ്‌ണന്‍ കഴിമ്പ്രം പദ്ധതികളെക്കുറി ച്ച്‌ പവര്‍പോയിന്റ്‌ പ്രസന്റേഷനിലൂടെ സദസിനു വിവരിച്ചുകൊടുത്തു.

സെക്രട്ടറി മുരളി തൈയില്‍ അധ്യക്ഷത വഹിച്ചു. സേതു മൂത്തേടത്ത്‌ ആശംസ കള്‍ നേര്‍ന്നു പ്രസംഗിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യ ചീഫ്‌ കോഓര്‍ഡിനേറ്റര്‍ ശ്രുതസേനന്‍ തളിക്കുളം സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ബേബി പാലമുറ്റം നന്ദിയും പറഞ്ഞു. അഷ്‌റഫ്‌ പടിയത്ത്‌, ഉണ്ണിക്കൃഷ്‌ണന്‍, രാധാകൃഷ്‌ണന്‍ ആലയ്‌ക്കല്‍, ബിനോജ്‌ ആന്റണി, ജിറ്റ്‌ലര്‍ ജോര്‍ജ്‌, അനില്‍കുമാര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

സംഗമത്തോടനുബന്ധിച്ച്‌ സൗഹൃദവേദിയെക്കുറിച്ച്‌ നടന്ന ക്വിസ്‌ മത്സരത്തില്‍ ആര്‍.എ. നൗഷാദ്‌ സമ്മാനാര്‍ഹനായി.

ജിദ്ദ കേന്ദ്രമാക്കി പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അംഗത്വവിതരണം ഓഗസ്റ്റ്‌ 15ന്‌ തുടങ്ങി ഡിസംബര്‍ 15ന്‌ അവസാനിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 050 7353758, 050 7639838.
ജിദ്ദയില്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദി പടിഞ്ഞാറന്‍ പ്രവിശ്യ സൗഹൃദസംഗമം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക