Image

സ്‌പൈഡര്‍മാന്‍

Published on 07 July, 2012
സ്‌പൈഡര്‍മാന്‍
ലോകത്ത് എമ്പാടുമുള്ള സ്‌പൈഡര്‍മാന്‍ ആരാധകര്‍ക്കുവേണ്ടി പുതിയ ഇമേജും പ്രമേയവും വിസ്മയങ്ങളുടെ സ്‌ഫോടനങ്ങളുമായി സ്‌പൈഡര്‍മാന്‍ എത്തുന്നു. കൊളംബിയ പിക്‌ചേഴ്‌സാണ് ഈ വിസ്മയചിത്രം ആഗോള റിലീസിംഗിനൊപ്പം കേരളത്തിലും എത്തിക്കുന്നത്.ഇത്തവണ ത്രിഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്‌പൈഡര്‍മാന്‍ 4-ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് നായകനായ സ്‌പൈഡര്‍മാന്‍. ഇംഗ്ലണ്ടുകാരനായ ആന്‍ഡ്രൂ കാര്‍ഫീല്‍ഡാണ് സ്‌പൈഡര്‍മാനെ അവതരിപ്പിക്കുന്നത്. എമ്മാസ്റ്റോണ്‍ എന്ന അമേരിക്കന്‍ സുന്ദരിയാണ് നായിക. ഇന്ത്യക്കാരനായ ഇന്‍ഫാന്‍ ഖാന്‍ വില്ലനാകുന്നു. 

2002-ല്‍ ഇറങ്ങിയ ആദ്യ സ്‌പൈഡര്‍മാന്‍ കളക്ഷനില്‍ ലോക റെക്കോര്‍ഡാണ് സൃഷ്ടിച്ചത്. 82 മില്യന്‍ ഡോളര്‍ അന്ന് നേടി. ഇന്ത്യയില്‍നിന്നുമാത്രം ഇരുപത്തിയാറ് കോടി കളക്ഷന്‍ കിട്ടിയിരുന്നു. 2004-ല്‍ രണ്ടാംഭാഗവും നമ്പര്‍ വണ്‍ കളക്ഷനായിരുന്നു. 780 മില്യന്‍ ഡോളര്‍. 304 പ്രിന്റുകളാണ് ഇന്ത്യയില്‍ മാത്രം റിലീസ് ചെയ്തത്. 2007-ല്‍ മൂന്നാമത് സ്‌പൈഡര്‍മാനും വന്‍ ഹിറ്റായിരുന്നു. അഞ്ചാംവര്‍ഷമാണ് കൊളംബിയ പിക്‌ചേഴ്‌സ് നാലാമത് സ്‌പൈഡര്‍മാനെ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. മാര്‍ക്ക് വെപ്പ് എന്ന പുതിയ സംവിധായകനാണ് ചിത്രം സംവിധാനംചെയ്യുന്നത്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക