Image

ബഷീര്‍സ്മരണയില്‍ 'പ്രേമലേഖന'ത്തിന് രംഗഭാഷ്യം

Published on 08 July, 2012
ബഷീര്‍സ്മരണയില്‍ 'പ്രേമലേഖന'ത്തിന് രംഗഭാഷ്യം
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന നോവലിന് നാടകാവിഷ്‌കാരം വരുന്നു. കേശവന്‍നായരും സാറാമ്മയും തമ്മിലുള്ള പ്രണയത്തിന്റെ കഥ ബഷീര്‍ രസകരമായി ഈ നോവലിലൂടെ പറയുന്നു.

വൈക്കം നാടകവേദിയാണ് 'പ്രേമലേഖനം ഡോട്ട് കോം' എന്ന പേരില്‍ നോവല്‍ നാടകമായി രംഗത്തെത്തിക്കുന്നത്. സാഹിത്യ സുല്‍ത്താന്റെ ഓര്‍മദിനത്തില്‍ ജന്മനാടായ തലയോലപ്പറമ്പില്‍ നാടകപരിശീലനവും തുടങ്ങി.
കേരള സംഗീതനാടക അക്കാദമി അംഗം എം.കെ.ഷിബുവാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ബഷീറിന്റെ കഥാപാത്രങ്ങളോട് പൂര്‍ണമായി നീതിപുലര്‍ത്തിക്കൊണ്ട് നാടകാവിഷ്‌കാരം നടത്താനാണ് ശ്രമമെന്ന് സംവിധായകന്‍ പറഞ്ഞു.

പ്രണയജോടികളായ കേശവന്‍നായര്‍ക്കും സാറാമ്മയ്ക്കും അരങ്ങില്‍ ജീവന്‍പകരുന്നത് പ്രണയവിവാഹിതരായ ദമ്പതിമാരാണ് എന്ന സവിശേഷതയുമുണ്ട്. സിന്തില്‍കുമാര്‍ കേശവന്‍നായരായും ഭാര്യ ധന്യ സാറാമ്മയായും വേഷമിടുന്നു. വൈക്കം മുഹമ്മദ് ബഷീറായി വി.വി.രഞ്ജിത്താണ് അരങ്ങിലെത്തുന്നത്.നാടകത്തിന്റെ അവതരണോദ്ഘാടനം ആഗസ്ത് അവസാനവാരം സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി നിര്‍വഹിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക