Image

ബെസ്റ്റ്‌ ബേക്കറി കേസ്‌: നാലു പേരുടെ ജീവപര്യന്തം ശരിവെച്ചു

Published on 09 July, 2012
ബെസ്റ്റ്‌ ബേക്കറി കേസ്‌: നാലു പേരുടെ ജീവപര്യന്തം ശരിവെച്ചു
മുംബൈ: 14 പേരുടെ മരണത്തിനിടയാക്കിയ ബെസ്റ്റ്‌ ബേക്കറി കേസില്‍ നാലു പേരുടെ ജീവപര്യന്തം ബോംബെ ഹൈക്കോടതി ശരിവെച്ചു. തെളിവുകളുടെ അഭാവത്തില്‍ മുഖ്യപ്രതികളായ അഞ്ചു പേരെ വെറുതെ വിടുകയും ചെയ്‌തു. 2002ലെ ഗോധ്ര കലാപവേളയില്‍ വഡോദരയിലെ ബെസ്റ്റ്‌ ബേക്കറിയില്‍ അഭയം തേടിയ 14 പേരെ ഒരു സംഘം ആളുകള്‍ ചുട്ടുകൊല്ലുകയായിരുന്നു. കേസില്‍ 17 പ്രതികളാണുണ്ടായിരുന്നത്‌. ഇതില്‍ ഒന്‍പത്‌ പേര്‍ക്കാണ്‌ കീഴ്‌കോടതി ശിക്ഷ വിധിച്ചത്‌. കീഴ്‌കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ ഹൈകോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.ജസ്റ്റിസ്‌ പി.ഡി കോഡെ, വി.എം കനാഡേ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്‌ വിധി പ്രസ്‌താവിച്ചത്‌.

ബെസ്റ്റ്‌ ബേക്കറിയിലെ തൊഴിലാളികളായിരുന്ന നാലു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ജീവപര്യന്തം കോടതി ശരിവെച്ചത്‌.
Join WhatsApp News
VENUGOPAL 2013-12-28 03:14:22
Hearty Greetings & Best Wishes to the 
Aravind Kejariwal Ministry, who have
sworn in today, for the best and effective
public ruling in Delhi to be the model to others.
Anthappan 2013-12-28 08:21:14
We will see how he is going to handle the rapes taking place in and around Delhi!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക