Image

ഷാരി ആനിന് പ്രോസി എക്‌സലന്‍സ് അവാര്‍ഡ്

Published on 09 July, 2012
ഷാരി ആനിന് പ്രോസി എക്‌സലന്‍സ് അവാര്‍ഡ്
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റായ പ്രോസി നല്‍കിവരുന്ന പ്രോസി എക്‌സലന്‍സ് അവാര്‍ഡ് ഈ വര്‍ഷം ഓസ്ട്രിയയിലെ പ്രമുഖ ഹിപ്‌ഹോപ്‌പോപ് ഗായികയും മലയാളിയുമായ ഷാരി ആനിന് ലഭിച്ചു. പ്രോസി കാര്‍ണിവലിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ വെച്ച് ഉത്തെബോക്ക് ആണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രോസി സൂപ്പര്‍മാര്‍ക്കറ്റ് സി.ഇ.ഒ. പ്രിന്‍സ് പള്ളിക്കുന്നേല്‍, ഫാ.തോമസ്സ് തണ്ടപ്പിള്ളി, ഫാ.പീറ്റര്‍ ഒക്കിക്കെ, രാജ് കലേഷ്, സിജിമോന്‍ പള്ളിക്കുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു.

ഓസ്‌ട്രേലിയയിലെ ചിത്രകാരനും തൊടുപുഴ എഴുമുട്ടം സ്വദേശിയുമായ ജോണ്‍സണ്‍ പള്ളിക്കുന്നേലിന്റെയും മീന ജോണ്‍സന്റെയും മൂത്ത പുത്രിയാണ്. സഹോദരി ഷാനോണ്‍ ജോണ്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ വര്‍ഷം ഗായകനും ഗിറ്റാറിസ്റ്റുമായ ഹാരിസ്‌റ്റോയ്ക്കായിരുന്നു ഈ അവാര്‍ഡ്.

വാര്‍ത്ത അയച്ചത്: സിറോഷ് ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക