Image

ഡോ. അബ്‌ദുള്‍ സലാമിനെ മലപ്പുറം ജില്ലാ കെഎംസിസി അനുമോദിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 10 July, 2012
ഡോ. അബ്‌ദുള്‍ സലാമിനെ മലപ്പുറം ജില്ലാ കെഎംസിസി അനുമോദിച്ചു
ദമാം: തുര്‍ക്കിയിലെ ഉസ്‌താന്‍ബുള്‍ ഖാസി യൂണിവേഴ്‌സിറ്റിയില്‍ നടന്ന അന്താരാഷ്‌ട്ര സോഷ്യല്‍ സയന്‍സ്‌ കോണ്‍ഗ്രസില്‍ പങ്കെടുത്ത്‌ പ്രബന്ധം അവതരിപ്പിച്ച്‌ തിരിച്ചെത്തിയ ഡോ. അബ്‌ദുള്‍ സലാം കന്നിയാനെ കിഴക്കന്‍ പ്രവിശ്യ മലപ്പുറം ജില്ലാ കെഎംസിസി അനുമോദിച്ചു.

അല്‍കോബാര്‍ അസിസിയയില്‍ നടന്ന മലപ്പുറം ജില്ലാ കെഎംസിസി കുടുംബ സംഗമവേദിയില്‍ അല്‍ഖുസാമ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വൈസ്‌ പ്രിസിന്‍സിപ്പല്‍ വി.പി. മേനോന്‍, ആലിക്കുട്ടി ഒളവട്ടൂര്‍, ഡോ. ഹാഷിം പൊന്നാനി, അബൂബക്കര്‍ കുന്നുമ്മല്‍, ഖാദര്‍ മാസ്റ്റര്‍, മജീദ്‌ ചുങ്കത്തറ ഷമീം ഏറനാട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദഹ്‌റാന്‍ കിംഗ്‌ ഫഹദ്‌ യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ അധ്യാപകനായ ഡോ. അബ്‌ദുള്‍ സലാം 2011 ല്‍ ചൈനയിലെ ഷാന്‍ഹായ്‌ യൂണിവേഴ്‌സിറ്റിയിലും ബയോമെക്കാനിക്‌സ്‌ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. കോഴിക്കോട്‌ യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ കോളജ്‌, ഫറൂക്ക്‌ കോളജ്‌, കണ്ണൂര്‍ ഗവണ്‍മെന്റ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌, കാസര്‍ഗോഡ്‌ ഗവണ്‍മെന്റ്‌ കോളജ്‌ എന്നിവിടങ്ങളില്‍ അധ്യാപനായി സേവനമനുഷ്‌ഠിച്ചിട്ടുണ്‌ട്‌. നിലമ്പൂര്‍ മുണേ്‌ടരി സ്വദേശിയായ അബ്‌ദുള്‍ സലാം കലാ,സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിത്വവും ഈസ്റ്റേണ്‍ പ്രൊവിന്‍സ്‌ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വൈസ്‌ പ്രസിഡന്റുമാണ്‌.

അനുമോദന യോഗത്തില്‍ പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ്‌ കടവനാട്‌ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ മങ്കട സ്വാഗതവും ശബീര്‍ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
ഡോ. അബ്‌ദുള്‍ സലാമിനെ മലപ്പുറം ജില്ലാ കെഎംസിസി അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക