Image

രാഘവന്‍മാസ്റ്റര്‍ക്ക് എംജി രാധാകൃഷ്ണന്‍ ‍സ്മാരകപുരസ്കാരം

Published on 25 July, 2011
രാഘവന്‍മാസ്റ്റര്‍ക്ക് എംജി രാധാകൃഷ്ണന്‍ ‍സ്മാരകപുരസ്കാരം
തിരുവനന്തപുരം : അന്തരിച്ച സംഗീതസംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമപുരസ്കാരത്തിന് കെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായി. 50001 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്.

മലയാളസിനിമക്കു നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് രാഘവന്‍മാസ്റ്ററെ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്ന് എം ജി രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ ഡോ: ഓമനക്കുട്ടി, പത്മജരാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച രാഘവന്‍ മാസ്റ്ററുടെ തലശേരയിലെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക