Image

തേങ്ങയുടെ ഉപയോഗം കുറയ്‌ക്കൂ...പ്രമേഹത്തെ വരുതിയില്‍ നിര്‍ത്തൂ...

Published on 11 July, 2012
തേങ്ങയുടെ ഉപയോഗം കുറയ്‌ക്കൂ...പ്രമേഹത്തെ വരുതിയില്‍ നിര്‍ത്തൂ...
നാളികേരത്തിന്റെ അമിത ഉപയോഗം പ്രമേഹം വര്‍ധിപ്പിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. തേങ്ങയിലും വെളിച്ചെണ്ണയിലും ഊര്‍ജം കൂടുതലാണ്‌. കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടുളള നിരീക്ഷണമായിട്ടാണ്‌ പലരും ഇതിനെ കാണുന്നത്‌. അത്‌ ശരിയല്ല. പ്രമേഹരോഗികള്‍ തേങ്ങയുടെയും എണ്ണയുടെയും ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. 100 ഗ്രാം തേങ്ങയില്‍ 444 കലോറി ഊര്‍ജമാണുള്ളത്‌. അതിനാല്‍ തേങ്ങയുടെ ഉപയോഗം കുറയ്‌ക്കുന്നത്‌ പ്രമേഹത്തെ വരുതിയിലാക്കാന്‌ സഹായിക്കും.

പതിവായ വ്യായാമവും നിശ്ചിത സമയത്തുള്ള ഉറക്കവും ശ്രദ്ധിക്കണം. പ്രമേഹരോഗികള്‍ ആറ്‌ മണിക്കൂറെങ്കിലും നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. അതുപ്പോലെ തന്നെയാണ്‌ വ്യായാമവും. ഓരോരുത്തരുടെയും പ്രായവും ശരീരത്തിന്റെ അവസ്ഥയും അനുസരിച്ച്‌ 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത്‌ നല്ലതാണ്‌.

പ്രമേഹരോഗികള്‍ക്ക്‌ ഉലുവ, ജീരകം എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണം ഏറെ ഗുണകരമാണ്‌. ഉലുവയിട്ട്‌ തിളപ്പിച്ച വെള്ളം കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറക്കാന്‍ കഴിയും. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്‌, സവാള, ഉള്ളി എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും നല്ലതാണ്‌.
തേങ്ങയുടെ ഉപയോഗം കുറയ്‌ക്കൂ...പ്രമേഹത്തെ വരുതിയില്‍ നിര്‍ത്തൂ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക