Image

സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക്‌ തയാറായില്ല; സമരം നടത്തുമെന്ന്‌ ഡോക്‌ടര്‍മാര്‍

Published on 25 July, 2011
സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക്‌ തയാറായില്ല; സമരം നടത്തുമെന്ന്‌ ഡോക്‌ടര്‍മാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ ശമ്പളം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ നടത്താനിരുന്ന ചര്‍ച്ചയ്‌ക്ക്‌ സര്‍ക്കാര്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ സമരം നടത്തുമെന്ന്‌ ഡോക്‌ടര്‍മാരുടെ സംഘടന വ്യക്തമാക്കി.
ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടന്നിരുന്നെങ്കിലും തീരുമാനമാനമായില്ല. തുടര്‍ന്ന്‌ ഇന്നും ചര്‍ച്ച തുടരുമെന്ന്‌ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലത്തെ ചര്‍ച്ചയ്‌ക്ക്‌ ശേഷം കെ.ജി.എം.ഒ.എ ഭാരവാഹികള്‍ മാധ്യമങ്ങളോട്‌ നടത്തിയ പരാമര്‍ശങ്ങളില്‍ അതൃപ്‌തിയുണ്ടായതിനാലാണ്‌ ഇന്നത്തെ ചര്‍ച്ചയ്‌ക്ക്‌ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതെന്ന്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.സംഘടനാ പ്രതിനിധികള്‍ തിരുവനന്തപുരത്ത്‌ എത്തിയെങ്കിലും ചര്‍ച്ച സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക്‌ തയാറായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക