Image

കുവൈറ്റില്‍ സന്ദര്‍ശക വീസക്ക്‌ നിയന്ത്രണം വരുന്നു

സലിം കോട്ടയില്‍ Published on 12 July, 2012
കുവൈറ്റില്‍ സന്ദര്‍ശക വീസക്ക്‌ നിയന്ത്രണം വരുന്നു
കുവൈറ്റ്‌: റമദാന്‍ പ്രമാണിച്ചു സന്ദര്‍ശക വീസകള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ്‌ തീരുമാനിച്ചു. റമദാനിലെ പ്രത്യേക സാഹചര്യം ചൂഷണം ചെയ്യാന്‍ സന്ദര്‍ശക വീസയിലെത്തി യാചനയിലും അനധികൃത കച്ചവടങ്ങളിലും ഏര്‍പ്പടുന്ന നിരവധി പേരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ പിടിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ പുതിയ തീരുമാനമെന്ന്‌ അറിയുന്നു.

വിദേശികള്‍ക്ക്‌ അവരുടെ ബന്ധുക്കളെ കൊണ്‌ടുവരുന്നതിന്‌ നിലവില്‍ പ്രയാസമില്ല. റമദാനില്‍ പള്ളികളിലും പൊതു സ്ഥലങ്ങളിലും യാചന നടക്കുന്നത്‌ കണ്‌ടത്തുവാന്‍ ആഭ്യന്തര വകുപ്പിന്റെ കീഴില്‍ പ്രത്യേക സംഘങ്ങളെ നിയമിച്ചതായി ഗവണ്‍മെന്റ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക