Image

മുഴുവന്‍ യുദ്ധ നഷ്ടപരിഹാര തുകയും ഇറാഖ് 2015ല്‍ നല്‍കും- ബാന്‍ കി മൂണ്‍

Published on 12 July, 2012
മുഴുവന്‍ യുദ്ധ നഷ്ടപരിഹാര തുകയും ഇറാഖ് 2015ല്‍ നല്‍കും- ബാന്‍ കി മൂണ്‍
കുവൈത്ത് സിറ്റി: 1990ല്‍ ഇറാഖ് നടത്തിയ അധിനിവേശത്തില്‍ കുവൈത്തിന് വിവിധ നിലകളിലായി ലഭിക്കേണ്ട നഷ്ടപരിഹാര തുക 2015ഓടെ ഇറാഖ് പൂര്‍ണമായി അടച്ചുതീര്‍ക്കുമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കൈകൊണ്ട നടപടികളുടെ പുരോഗതിയെ സംബന്ധിച്ച അര്‍ധവാര്‍ഷിക റിപോര്‍ട്ട് വിലയിരുത്തിയാണ് യു.എന്‍. സെക്രട്ടറി ഇക്കാര്യം സൂചിപ്പിച്ചത്. സദ്ദാം നടത്തിയ അധിനിവേശം കാരണം കുവൈത്തിനുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ യു.എന്‍ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് നടപടിയെടുത്ത് വരുന്നത്.

അധിനിവേശ കെടുതിയുടെ ഭാഗമായി ഇറാഖ് കുവൈത്തിന് മൊത്തം 36.4 ബില്യന്‍ ഡോളറാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇറാഖിന്‍െറ എണ്ണ-വാതക വരുമാനത്തില്‍ നിന്ന് അഞ്ചുശതമാനം വീതം ഈടാക്കിയാണ് നഷ്ടപരിഹാര തുക കണ്ടത്തെുന്നത്. ഇതില്‍ 650 ദശലക്ഷം ഡോളര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യു.എന്‍ സമിതി അനുവദിച്ചിരുന്നു.

ഇനി 22.3 ബില്യന്‍ ഡോളര്‍ കൂടി കുവൈത്തിന് ലഭിക്കേണ്ടതുണ്ട്. ഇതിന്‍െറ ഭാഗമായി ഏകദേശം 1.3 മില്യന്‍ ഡോളര്‍ ഈമാസം 26ന് ഇറാഖ് കുവൈത്തിന് നല്‍കും.

ഘട്ടംഘട്ടമായി ഇറാഖ് ഈ തുക 2015 ഓടെ കുവൈത്തിന് പൂര്‍ണമായി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക