Image

ഷൈനി ഫിലിപ്പ്‌ ഫൊക്കാനാ മലയാളി മങ്ക മത്സരത്തില്‍ ഫസ്റ്റ്‌ റണ്ണര്‍ അപ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 11 July, 2012
ഷൈനി ഫിലിപ്പ്‌ ഫൊക്കാനാ മലയാളി മങ്ക മത്സരത്തില്‍ ഫസ്റ്റ്‌ റണ്ണര്‍ അപ്പ്‌
ഹൂസ്റ്റണ്‍: ഫെഡറേഷന്‍ ഓഫ്‌ കേരളാ അസോസിയേഷന്‍സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന)യുടെ ഹൂസ്റ്റണില്‍ വെച്ച്‌ നടന്ന പതിനഞ്ചാമത്‌ നാഷണല്‍ കണ്‍വെന്‍ഷനില്‍ നടത്തിയ മലയാളി മങ്ക ബ്യൂട്ടി പേജന്റ്‌ മത്സരത്തില്‍ ഡാളസില്‍ നിന്നുള്ള ഷൈനി ഫിലിപ്പ്‌ ഫസ്റ്റ്‌ റണ്ണര്‍ അപ്പ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നിരവധി മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ്‌ ഷൈനി ഈ നേട്ടം കൈവരിച്ചത്‌.

സാരി റൗണ്ട്‌, ടാലന്റ്‌ റൗണ്ട്‌, ട്രഡീഷണല്‍ റൗണ്ട്‌ എന്നീ ഇനങ്ങളില്‍ വ്യക്തിത്വം, ആശയവിനിമയം, ബുദ്ധിസാമര്‍ത്ഥ്യം, ഭംഗി എന്നിവയെ അടിസ്ഥാനമാക്കി പ്രീത നമ്പ്യാര്‍, സനല്‍ ഗോപിനാഥ്‌, പൊന്നു പിള്ള എന്നിവര്‍ അടങ്ങിയ ജഡ്‌ജിംഗ്‌ പാനലാണ്‌ വിധിനിര്‍ണ്ണയം നടത്തിയത്‌.

റിഥം ഓഫ്‌ ഡാളസ്‌ എന്ന പ്രസിദ്ധമായ ഡാന്‍സ്‌/സംഗീത സ്‌കൂളിന്റെ ഉടമയും അദ്ധ്യാപികയുമായ ഷൈനി ഫിലിപ്പ്‌, റേഡിയോളജിസ്റ്റായി ഒരു ഹോസ്‌പിറ്റലില്‍ ജോലിചെയ്യുന്നു.

കൂടാതെ ഫണ്‍ ഏഷ്യ, എ.എം സ്റ്റേഷനില്‍ മലയാളം റേഡിയോ ഷോ നടത്തുന്ന ഷൈനി, കെ.വി. ജോണ്‍ ആന്‍ഡ്‌ ഷീലാമ്മ ജോണ്‍ ദമ്പതികളുടെ മകളാണ്‌. ഭര്‍ത്താവ്‌ ജിമ്മി ഫിലിപ്പ്‌ ഡാളസിലെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനും, മലയാളം സിനിമയുടെ അമേരിക്കയിലെ വിതരണക്കാരനുമാണ്‌. നിഥിന്‍, നിഖില്‍, നന്മ എന്നിവര്‍ മക്കളാണ്‌.

214-223-7529
philipshiny@yahoo.com
 
www.seventone.net/rhythmofdallas
www.facebook.com/rodallas
ഷൈനി ഫിലിപ്പ്‌ ഫൊക്കാനാ മലയാളി മങ്ക മത്സരത്തില്‍ ഫസ്റ്റ്‌ റണ്ണര്‍ അപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക