Image

ബ്രിജിറ്റ് ജോര്‍ജ് ഫൊക്കാന മലയാളി മങ്ക

Published on 12 July, 2012
 ബ്രിജിറ്റ് ജോര്‍ജ് ഫൊക്കാന മലയാളി മങ്ക
ഹൂസ്റ്റണ്‍ (യു എസ്): പതിനഞ്ചാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ ഷിക്കാഗോയില്‍നിന്നുള്ള ബ്രിജിറ്റ് ജോര്‍ജ് മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടു. പതിനഞ്ചോളം മത്സരാര്‍ഥികളെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ ബര്‍ക്കുമാന്‍സിന്റെയും മേരിയമ്മയുടെയും മകളും ഏറ്റുമാനൂര്‍ കട്ടാത്തേല്‍ സെബാസ്റ്റ്യന്‍ ജോര്‍ജി(സിപിഎ)ന്റെ ഭാര്യയുമാണ്. 

ഡാളസില്‍നിന്നുള്ള ഷൈനി ഫിലിപ്പ് ഫസ്റ്റ് റണ്ണര്‍അപ്പായും ഹൂസ്റ്റണില്‍നിന്നുള്ള ഷീലാ ചാക്കോ സെക്കന്‍ഡ് റണ്ണര്‍അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. സാരി, ടാലന്റ്, ട്രഡീഷണല്‍ എന്നീ റൗണ്ടുകളില്‍ വ്യക്തിത്വം, ആശയവിനിമയം, ബുദ്ധിസാമര്‍ഥ്യം തുടങ്ങിയവയെ അടിസ്ഥാനമാക്കി നാലംഗ ജൂറിയാണ് വിധി നിര്‍ണിയിച്ചത്.

ഫിസിക്കല്‍ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ബ്രിജിത്ത് ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഫൊക്കാന റീജണല്‍ ജോയിന്റ് സെക്രട്ടറി, മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഡെസ്‌പ്ലെയിന്‍സ് വാര്‍ഡ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

 ബ്രിജിറ്റ് ജോര്‍ജ് ഫൊക്കാന മലയാളി മങ്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക