Image

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന് സ്വന്തമായൊരു കെട്ടിടം-യാഥാര്‍ത്ഥ്യമായി

പി.പി.ചെറിയാന്‍ Published on 26 July, 2011
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന് സ്വന്തമായൊരു കെട്ടിടം-യാഥാര്‍ത്ഥ്യമായി
ഡാളസ് : ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ ഏകദേശം ആയിരത്തോളം കുടുംബങ്ങള്‍ അംഗങ്ങളായുള്ള നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയതും, പഴക്കമുള്ളതുമായ കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന് സ്വന്തമായൊരു കെട്ടിടം വേണമെന്ന ദീര്‍ഘകാല സ്വപ്നം ജൂലായ് 25 തിങ്കളാഴ്ച യാഥാര്‍ത്ഥ്യമായി.

മൂന്നേക്കറോളം വരുന്ന ഗാര്‍ലാന്റ് ബ്രോഡ് വേയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 7000 ചതുരക്ര അടിയുള്ള കെട്ടിടത്തിന്റെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. മലയാളി കമ്മ്യൂണിറിറി സെന്ററായി പ്രവര്‍ത്തിക്കുവാന്‍ സൗകര്യമുള്ള കെട്ടിടത്തിന് 5,60,000 ഡോളറാണ് വില നല്‍കിയത്. ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളും ഈ സംരംഭത്തില്‍ അവരുടേതായ സംഭാവനകളും സഹകരണവും നല്‍കിയിരുന്നു. 3,60,000 ഡോളര്‍ പണമായി നല്‍കിയും 200,000 ഡോളര്‍ ലോണ്‍ എടുത്തുമാണ് കെട്ടിടം കേരള അസ്സോസിയേഷന്‍ ഓഫ് ഡോളര്‍ സ്വന്തമാക്കിയത്. യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ , എന്നിവരാണ് റജിസ്‌ട്രേഷന്‍ രേഖകളില്‍ അസ്സോസിയേഷനു വേണ്ടി ഒപ്പിട്ടത്. ഇങ്ങനെയൊരു കെട്ടിടം വാങ്ങുവാന്‍ സഹകരിച്ച എല്ലാവരുടേയും അസ്സോസിയേഷന്‍ പ്രസിഡന്റ് മാത്യൂ കോശി, സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ കമ്മറ്റിക്കുവേണ്ടി പ്രത്യേകം നന്ദി പറഞ്ഞു.
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന് സ്വന്തമായൊരു കെട്ടിടം-യാഥാര്‍ത്ഥ്യമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക