Image

ശിവരാജ് വി. പാട്ടീല്‍ കര്‍ണാടകയിലെ പുതിയ ലോകായുക്ത

Published on 26 July, 2011
ശിവരാജ് വി. പാട്ടീല്‍  കര്‍ണാടകയിലെ പുതിയ ലോകായുക്ത
ബാംഗ്ലൂര്‍: കര്‍ണാടകയിലെ പുതിയ ലോകായുക്തയായി സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് ശിവരാജ് വി. പാട്ടീലിനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സന്തോഷ് ഹെഗ്‌ഡെയുടെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണ് ശിവരാജ് പാട്ടീല്‍ നിയമിക്കപ്പെടുന്നത്. ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് നിയമനം ഉത്തരവില്‍ ഒപ്പിട്ടു.

മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരായ ഖനന അഴിമതി റിപ്പോര്‍ട്ടോടെയാണ് സന്തോഷ് ഹെഗ്‌ഡെ ലോകായുക്ത സ്ഥാനത്തിന് നിന്ന് ഒഴിയുന്നത്. ആഗസ്ത് രണ്ടിനാണ് സന്തോഷ് ഹെഗ്‌ഡെയുടെ കാലാവധി തീരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക