Image

വിയന്നയില്‍ സൗജന്യ ചലച്ചിത്രമേള തുടങ്ങി

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 14 July, 2012
വിയന്നയില്‍ സൗജന്യ ചലച്ചിത്രമേള തുടങ്ങി
വിയന്ന: മധ്യയൂറോപ്പിലെ ടൂറിസ്റ്റ്‌ മേഖലകളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന വിയന്നയില്‍ എല്ലാ വര്‍ഷവും നടത്താറുള്ള വേനല്‍ക്കാല ചലച്ചിത്രമേളക്ക്‌ തുടക്കം കുറിച്ചു. ജൂണ്‍ 30ന്‌ ആരംഭിച്ച ചലച്ചിത്രമേള സെപ്‌റ്റംബര്‍ രണ്‌ടിന്‌ അവസാനിക്കും. അന്‍പതില്‍പരം നിര്‍മാണ കമ്പനികള്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി ചലച്ചിത്രങ്ങള്‍ വിയന്നയുടെ ഒന്നാമത്തെ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നിയമസഭയുടെ വിശാലമായ മൈതാനിയില്‍ (റാത്ത്‌ ഹൗസ്‌ പ്ലാറ്റ്‌സ്‌) സജീകരിച്ചിരുന്ന കൂറ്റന്‍ എച്ച്‌ഡി സ്‌ക്രീനിലാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.

ആധുനിക ദൃശ്യ ശ്രാവ്യ രംഗത്തെ സാങ്കേതിക മികവുകളുടെ മാസ്‌മരിക സമന്വയം കൂടിയാണിത്‌. ചലച്ചിത്രമേള സ്വദേശിയരും വിദേശിയരുമായ ആയിരക്കണക്കിന്‌ ആളുകള്‍ സന്ദര്‍ശിക്കുന്ന സൗജന്യ മേളക്ക്‌ കൊഴുപ്പും വീര്യവുമേകാന്‍ രാജ്യാന്തര ഭക്ഷണ സ്റ്റാളുകളും വൈനും ബീയറും ഉള്‍പ്പെടെയുള്ള നിരവധി പാര്‍ലറുകളും ക്ലാസിക്‌ സംഗീത കച്ചേരികളും സജീകരിച്ചിട്ടുണ്‌ട്‌.
വിയന്നയില്‍ സൗജന്യ ചലച്ചിത്രമേള തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക