Image

ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ തമ്പോല ഉത്ഘാടനം ചെയ്തു

ജോബി ആന്റണി Published on 14 July, 2012
ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ തമ്പോല ഉത്ഘാടനം ചെയ്തു
വിയന്ന: ഓസ്ട്രിയയിലെ പ്രമൂഖ സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ ഉത്സവ് 2012 എന്ന് പേരിട്ടിരിക്കുന്ന ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തമ്പോല മത്സരത്തിന്റെ ടിക്കറ്റ് വിതരണോത്ഘാടനം മലയാളത്തിന്റെ യുവ സംഗീത സംവിധായകന്‍ രതീഷ് വേഗ കലാകാരനും രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയിലെ ഉദ്യോഗസ്ഥനുമായ ജാക്‌സണ്‍ പുല്ലേലിയ്ക്ക് ആദ്യ ടിക്കറ്റ് നല്‍കി നിര്‍വഹിച്ചു. സംഘടനയുടെ ഓണാഘോഷവും സ്വാതന്ത്ര്യദിനവും സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കും. 

വിയന്ന ആരോഗ്യ വകുപ്പിന്റെ സിറ്റി കൗണ്‍സില്‍ അദ്ധ്യക്ഷ സോണിയ വെസിലി മുഖ്യ അതിഥിയായിരിക്കും. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തം, ബോളിവുഡ് നൃത്തം, സ്‌കിറ്റ് തുടങ്ങി വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തിനു മാറ്റുകൂട്ടും. തമ്പോലയില്‍ വിജയികളാകുന്നവര്‍ക്ക് നിരവധി ആകര്‍ഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വിയന്നയിലെ കഗ്രാനിലുള്ള ഹൗസ് ദേര്‍ ബെഗഗ്‌നുങ്ങിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമായ പരിപാടിയില്‍ എല്ലാ മലയാളികളുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

വിശദവിവരങ്ങള്‍ക്ക്: 0699 1908 2976




ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ തമ്പോല ഉത്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക