Image

യൂറോപ്യന്‍ ക്‌നാനായ സംഗമം പ്രവര്‍ത്തനം പുരോഗമിക്കുന്നു

ഷിനു പുന്നൂസ് Published on 14 July, 2012
യൂറോപ്യന്‍ ക്‌നാനായ സംഗമം പ്രവര്‍ത്തനം പുരോഗമിക്കുന്നു
ബര്‍മിങ്ഹാം: സെന്റ് സൈമണ്‍സ് ക്‌നാനായ സിറിയന്‍ ഇടവകയുടെ നേതൃത്വത്തില്‍ ക്‌നാനായ സംഗമം വിജയകരമാക്കുവാന്‍ ഇടവകയിലെ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 

സെപ്റ്റംബര്‍ 15 ശനിയാഴ്ച കവന്‍ട്രിയില്‍ ആണ് സംഗമം. യൂറോപ്പിലെ വിവിധ ഇടവകകളില്‍ നിന്നും കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ പരിശീലനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 15ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പ്രൊസഷന്‍, പൊതുസമ്മേളനം, കലാപരിപാടികള്‍, സന്ധ്യാ നമസ്‌കാരം, ആശീര്‍വാദം ഈ രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തതയോടും പുതുമയോടും പരിപാടി നടത്തുന്ന തിനായി ഭാരവാഹികള്‍ പ്രവര്‍ത്തിക്കുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക