Image

യുകെയില്‍ കോതമംഗലം കൂട്ടം രൂപീകരിക്കുന്നു

സാബു ചുണ്ടക്കാട്ടില്‍ Published on 14 July, 2012
യുകെയില്‍ കോതമംഗലം കൂട്ടം രൂപീകരിക്കുന്നു
ലണ്ടന്‍: യുകെയില്‍ കുടിയേറിയിരിക്കുന്ന കോതമംഗലം നിവാസികള്‍ക്കായി കോതമംഗലം കൂട്ടം രൂപീകരിക്കുന്നു. യുകെയിലെ ഏതെങ്കിലും ഒരു സിറ്റിയില്‍ ഓരോ വര്‍ഷവും കോതമംഗലം നിവാസികളുടെ കൂടിച്ചേരല്‍ സംഘടിപ്പിക്കുക, ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്ന കോതമംഗലം നിവാസികളെ സഹായിക്കുക, കോതമംഗലത്തിനു വേണ്ടി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുക തുടങ്ങിയവയാണ് കൂട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ കൂട്ടത്തിന് പ്രസിഡന്റോ സെക്രട്ടറിയോ ഉണ്ടായിരിക്കില്ല. ഓരോ അംഗവും കൂട്ടത്തിന്റെ കാര്യക്കാര്‍ ആയിരിക്കും. യോഗത്തില്‍ സംബന്ധിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി മൂപ്പര്‍ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലെ കോതമംഗലം കൂട്ടം സന്ദര്‍ശിക്കുക. യുകെയില്‍ താമസമാക്കിയിരിക്കുന്ന എല്ലാ കോതമംഗലം സ്വദേശികളും ഫെയ്‌സ്ബുക്കിലെ കോതമംഗലം കൂട്ടത്തില്‍ അംഗങ്ങളാകുക. അക്കൗണ്ടില്‍ കൂടി ഏവര്‍ക്കും ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള അവസരവുമുണ്ട്. ഒപ്പം മാര്‍ഗനിര്‍ദേശങ്ങളും നല്‍കാം. എല്ലാ കോതമംഗലം നിവാസികളെയും കോതമംഗലം കൂട്ടത്തില്‍ അംഗങ്ങളാകാന്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

റോഗി ചെറുകാട്ട്: 07915657829

പോള്‍സണ്‍ അറക്കക്കുടിയില്‍: 07572269523


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക