റാബത്ത്: മൊറോക്കോയുടെ തലസ്ഥാനമായ റാബത്തില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ സൈനിക
വിമാനം തകര്‍ന്നുവീണ് 78 പേര് മരിച്ചു. ഒമ്പത് വിമാന ജീവനക്കാരടക്കം 81 പേരാണ്
വിമാനത്തിലുണ്ടായിരുന്നത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സി. 130 ഹെര്‍ക്കുലസ്
എയര്‍ക്രാഫ്റ്റാണ് തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന്
കരുതുന്നതായി സൈനിക വക്താക്കള്‍ അറിയിച്ചു. മരിച്ചവരില്‍ 42 പേരുടെ മൃതദേഹങ്ങള്‍
കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല