Image

ഫിലിം ആര്‍ക്കൈവ്‌സിന് പുതിയ വെബ്‌സൈറ്റ്

Published on 15 July, 2012
ഫിലിം ആര്‍ക്കൈവ്‌സിന് പുതിയ വെബ്‌സൈറ്റ്
പുണെ:ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി ആഘോഷം പ്രമാണിച്ച്, പുണെയിലെ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പ്രമുഖ സിനിമാ നിര്‍മാതാവ് ജനുബറുവ നിര്‍വഹിച്ചു. ചടങ്ങില്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡി.ജെ. നാരായണ്‍, സീഡാക് ഡയറക്ടര്‍ ജനറല്‍ പ്രൊഫ. രജത്‌മോന തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമാ പ്രേമികള്‍ക്ക് ഒരു പൊതുവേദി എന്ന നിലയ്ക്കാണ് ചലച്ചിത്ര രംഗത്തെ ബഹുമുഖ രുചിയും വളര്‍ച്ചയും ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ വെബ്‌സൈറ്റ് തുടങ്ങിയിട്ടുള്ളത്.

www.indiancinema100.comല്‍ ഇന്ത്യന്‍ സിനിമയുടെ കഴിഞ്ഞ 100 വര്‍ഷത്തെ തിരഞ്ഞെടുത്ത ചിത്രങ്ങളും ഫിലിം പോസ്റ്റുറകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാ രംഗത്തെ അതിയകായന്മാരായ സത്യജിത് റേ, ബിമല്‍ റോയ്, ഗുരുദത്ത്, രാജ്കപൂര്‍, നര്‍ഗീസ്, ബി.ആര്‍.ചോപ്ര, വി.ശാന്താറാം തുടങ്ങി ഒട്ടേറെ പ്രമുഖരുടെ വിശേഷ ചിത്രങ്ങളും മറ്റും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഫിലിം ആര്‍ക്കൈവ് ഡയറക്ടര്‍ പ്രശാന്ത് പത്രാബെ പറഞ്ഞു. ആദ്യകാലത്തെ നിശ്ശബ്ദ സിനിമകളുടെയും മറ്റും ഡി.വി.ഡി.കള്‍ തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കാനുള്ള പദ്ധതിയും ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി പ്രമാണിച്ച് തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

സിനിമകളെക്കുറിച്ചുള്ള ലേഖനങ്ങളും അഭിപ്രായങ്ങളും മെയില്‍ ചെയ്യാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. പുതിയ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ലേഖനങ്ങളും സിനിമാ സംബന്ധമായ കാര്യങ്ങളും ചിത്രങ്ങളും ലഭ്യമായാല്‍ വിദഗ്ധസമിതിയുടെ പരിശോധനയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവ പുതിയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്ന് പ്രശാന്ത് പത്രാബെ പറഞ്ഞു.

ഫിലിം ആര്‍ക്കൈവ്‌സിന് പുതിയ വെബ്‌സൈറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക