Image

രണ്ടാം നോര്‍ത്ത് ഈസ്റ്റ് കണ്‍വന്‍ഷനായുള്ള ഉപവാസ പ്രാര്‍ഥനകള്‍ക്ക് തുടക്കം കുറിച്ചു

Published on 15 July, 2012
രണ്ടാം നോര്‍ത്ത് ഈസ്റ്റ് കണ്‍വന്‍ഷനായുള്ള ഉപവാസ പ്രാര്‍ഥനകള്‍ക്ക് തുടക്കം കുറിച്ചു
നോര്‍ത്ത് ഈസ്റ്റ്: സന്ദര്‍ലാന്‍ഡ് ആസ്ഥാനമായി ഓഗസ്റ്റ് നാലിന് നടക്കുന്ന രണ്ടാം നോര്‍ത്ത് ഈസ്റ്റ് കണ്‍വന്‍ഷന് മുന്നോടിയായി വിവിധ പ്രാര്‍ഥനാഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഉപവാസപ്രാര്‍ഥനകള്‍ക്ക് തുടക്കം കുറിച്ചു. നോര്‍ത്ത് ഈസ്റ്റിന്റെ ആധ്യാത്മിക ഉണര്‍വിനായി സെഹിയോന്‍ യുകെ ടീമിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവോഥാന കണ്‍വന്‍ഷന്‍ നാടിനെ ആല്‍മാഭിക്ഷേകത്താല്‍ നിറയ്ക്കാന്‍ പ്രേരണയാകും എന്ന ഉറച്ച വിശ്വാസത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 

മധ്യസ്ഥപ്രാര്‍ഥന, രോഗി ശുശ്രൂഷ, ആരാധന, കുമ്പസാരം, ഗാനശുശ്രൂഷ, കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസുകള്‍ തുടങ്ങിയവ കണ്‍വഷന്റെ മാത്രം പ്രത്യേകതയായിരിക്കും. കണ്‍വന്‍ഷന്‍ നയിക്കുന്നത് ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമായിരിക്കും. 

പ്രോഗ്രാം: ഓഗസ്റ്റ് നാലിന് (ശനി) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയായിരിക്കും. വേദി: സെന്റ് ജോസഫ്‌സ് ചര്ച്ച്, മില്‍ഫീല്‍ഡ്, സന്ദര്‍ലാന്‍ഡ്.SR4 6HP

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സജി തോട്ടത്തില്‍ 07852582217, സിബി 07988996412, മനോജ് 07949504421, ഡോ. ജറാള്‍ഡ് 07861247929, ബിനു 07890023142, റെജി 07828151504.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക