Image

മൈന്‍ഡ്‌ കിഡ്‌ ഫെസ്‌റ്റും ഓണാഘോഷവും വിനോദയാത്രയും സംഘടിപ്പിക്കുന്നു

ജിജി ജേക്കബ്‌ Published on 16 July, 2012
മൈന്‍ഡ്‌ കിഡ്‌ ഫെസ്‌റ്റും ഓണാഘോഷവും വിനോദയാത്രയും സംഘടിപ്പിക്കുന്നു
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഘടനയായ മൈന്‍ഡിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന കിഡ്‌ ഫെസ്‌റ്റ്‌, ടൂര്‍, ഓണാഘോഷം തുടങ്ങിയവ ഓഗസ്‌റ്റ്‌ 18, 25, സെപ്‌റ്റംബര്‍ ഒന്ന്‌ തീയതികളിലായി നടക്കും.

മൈന്‍ഡ്‌ കിഡ്‌ഫെസ്‌റ്റ്‌ ഓഗസ്‌റ്റ്‌ 18 ശനിയാഴ്‌ച രാവിലെ പത്ത്‌ മുതല്‍ ആരംഭിക്കും. മല്‍സര വിഭാഗങ്ങളില്‍ പ്രസംഗ മല്‍സരവും മോണോ ആക്‌ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൊച്ചുകുട്ടികള്‍ക്കുള്ള കളറിങ്‌, മിഠായി പെറുക്കല്‍, ആക്ഷന്‍ സോങ്‌, പെന്‍സില്‍ ഡ്രോയിങ്‌ തുടങ്ങി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മോണോ ആക്‌ട്‌, പ്രസംഗ മല്‍സരം, കസേരകളി, സിനിമാറ്റിക്‌ ഡാന്‍സ്‌, സിംഗിള്‍, ഗ്രൂപ്‌ ഡാന്‍സ്‌, ഭരതനാട്യം തുടങ്ങി വിവിധ മല്‍സരങ്ങള്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
റെജി കൂട്ടുങ്കല്‍: 0877859269
റൂബിന്‍ മാത്യു: 0872159792
ബിന്ദു രാമന്‍: 0877818318

മൈന്‍ഡിന്റെ വിനോദയാത്ര ഓഗസ്‌റ്റ്‌ 25, 26 തീയതികളിലായി നടക്കും. ഡബ്ലിനില്‍ നിന്നും വെസ്‌റ്റ്‌ കോര്‍ക്കിലേക്ക്‌ ആണ്‌ ടൂര്‍ സംഘടിക്കുന്നത്‌. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര്‌ ബുക്ക്‌ ചെയ്യേണ്ടതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
അബ്രഹാം വര്‍ഗീസ്‌: 0894785935
ജോസുകുട്ടി: 0879511315
ജിജി: 0862260177

മൈന്‍ഡ്‌ ഓണാഘോഷം സെപ്‌റ്റംബര്‍ ഒന്ന്‌ ശനിയാഴ്‌ച രാവിലെ പത്ത്‌ മുതല്‍ ആരംഭിക്കും. വടംവലി മല്‍സരം, ഓണസദ്യ, തുടര്‍ന്ന്‌ തിരുവാതിര, ഭരതനാട്യം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, കിഡ്‌ ഫെസ്‌റ്റ്‌ വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
റെജി കൂട്ടുങ്കല്‍: 0877859269
പ്രവീണ്‍ ശിവപ്രസാദ്‌: 0873265467
ജോസ്‌ പോളി: 0872644351
മൈന്‍ഡ്‌ കിഡ്‌ ഫെസ്‌റ്റും ഓണാഘോഷവും വിനോദയാത്രയും സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക