Image

രാജേഷ് ഖന്നയുടെ നില മെച്ചപ്പെട്ടു

Published on 16 July, 2012
രാജേഷ് ഖന്നയുടെ നില മെച്ചപ്പെട്ടു
മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളിവുഡിലെ ആദ്യകാല സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്ന സുഖം പ്രാപിച്ചുവരുന്നു. ക്ഷീണവും തളര്‍ച്ചയും കാരണമാണ് 69കാരനായ അദ്ദേഹത്തെ ശനിയാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്‍ കാന്‍സര്‍ ബാധിതനാണെന്നും ആമാശയസംബന്ധമായ അസുഖമുണെ്ടന്നും നേരത്തേ അഭ്യൂഹം പരന്നിരുന്നെങ്കിലും ഗുരുതരമായ രോഗങ്ങളൊന്നും താരത്തിനില്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് വാര്‍ത്ത പരന്നതോടെ ആരാധകര്‍ കൂട്ടത്തോടെ ആശുപത്രിയുടെ മുന്നിലേയ്ക്കു എത്തിയിരുന്നു. 

ഈ മാസം ആദ്യം അദ്ദേഹത്തെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുഖം പ്രാപിച്ചതോടെ ജൂലൈ എട്ടിനാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ വീട്ടിലെത്തി ഒരാഴ്ച തികയുന്നതിനിടെ അദ്ദേഹത്തിനു വീണ്ടും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. 1969 മുതല്‍ 1972 വരെ 15 സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ചതോടെയാണു ബോളിവുഡിലെ ആദ്യ സൂപ്പര്‍താരമെന്ന പദവി രാജേഷ് ഖന്നയ്ക്കു ലഭിച്ചത്. രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയുടെയും മൂത്ത മകള്‍ ട്വിങ്കിളാണ് ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ ഭാര്യ. രണ്ടാമത്തെ മകള്‍ റിങ്കിയുടെ ഭര്‍ത്താവ് ലണ്ടനില്‍ ബാങ്കിംഗ് രംഗത്താണു പ്രവര്‍ത്തിക്കുന്നത്്. ട്വിങ്കിളും റിങ്കിയും നേരത്തേ നടികളായിരുന്നു.

രാജേഷ് ഖന്നയുടെ നില മെച്ചപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക