Image

ബോബന്‍ കൊടുവത്ത്, മാത്യൂ കോശി ഫൊക്കാന നേതൃത്വനിരയിലേക്ക്

പി.പി.ചെറിയാന്‍ Published on 13 July, 2012
ബോബന്‍ കൊടുവത്ത്, മാത്യൂ കോശി ഫൊക്കാന നേതൃത്വനിരയിലേക്ക്
ഹൂസ്റ്റണ്‍ : ഹൂസ്റ്റണില്‍ വിജയകരമായി സംഘടിപ്പിക്കപ്പെട്ട പതിനഞ്ചാമത് ഫൊക്കാന സമ്മേളനത്തില്‍ ദേശീയ നേതൃത്വനിരയിലേക്ക് നടന്ന മത്സരത്തില്‍ ഡാളസ്സില്‍ നിന്നുള്ള പരിചയ സമ്പന്നരായ ശ്രീ.ബോബന്‍ കൊടുവത്ത്, മാത്യൂ കോശി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഫൊക്കാന റീജിയണ്‍ വൈസ് പ്രസിഡന്റായിരുന്ന ബോബന്‍ ആദ്യമായാണ് ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫൊക്കാന അസ്സോസിയേറ്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ബോബന്‍ മൂന്ന് ശതാബ്ദത്തോളമായി ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വത്തിനുടമയാണ്. കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തനമാരംഭിച്ച ബോബന്‍ ഡാളസ് കേരള അസ്സോസിയേഷന്റെ പ്രസിഡന്റുള്‍പ്പെടെയുള്ള നിരവധി തസ്തികകള്‍ വഹിച്ചിട്ടുണ്ട്. ഫൊക്കാന സമ്മേളനത്തില്‍ അറുപതോളം കുടുംബങ്ങളാണ് ഡാളസ്സില്‍ നിന്നും ശ്രീ. ബോബന്‍ കൊടുവത്തിന്റെ നേതൃത്വത്തില്‍ പങ്കെടുത്തത്.

തൊള്ളായിരത്തില്‍പരം കുടുംബങ്ങള്‍ അംഗങ്ങളായുള്ള അമേരിക്കയിലെ പ്രവാസി സംഘടനകളില്‍ ഒന്നായ കേരള അസ്സോസിയേഷന്‍ 1.5 മില്യണ്‍ ഡോളര്‍ മുടക്കി സ്വന്തമായൊരു കെട്ടിടം വാങ്ങിയത് ശ്രീ. മാത്യൂ കോശി പ്രസിഡന്റായുള്ള കമ്മിറ്റിയുടെ അശ്രാന്ത പരിശ്രമഫലമായാണ്. സണ്ണിവെയ്ല്‍ സിറ്റിയിലെ വിവിധ കമ്മിറ്റികളില്‍ അംഗമായുള്ള മാത്യൂ കോശി നല്ലൊരു സംഘാടകന്‍, പ്രാസംഗീകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായിട്ടാണ് മാത്യൂ കോശി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

രണ്ടുപേരുടേയും സാന്നിദ്ധ്യം ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം നല്‍കും.
ബോബന്‍ കൊടുവത്ത്, മാത്യൂ കോശി ഫൊക്കാന നേതൃത്വനിരയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക