Image

ഫോമാ കണ്‍വെന്‍ഷനില്‍ 56 കളി മത്സരം

ജോയിച്ചന്‍ പുതുക്കുളം Published on 13 July, 2012
ഫോമാ കണ്‍വെന്‍ഷനില്‍ 56 കളി മത്സരം
ന്യൂയോര്‍ക്ക്‌: ഫോമാ കണ്‍വെന്‍ഷന്‌ തിരശീല ഉയരുവാന്‍ ആഴ്‌ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍, മനോഹരമായ ഒരു കണ്‍വെന്‍ഷന്‍ ഒരുക്കുവാന്‍ നാല്‍പ്പതോളം കമ്മിറ്റികള്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പ്രസിഡന്റ്‌ ബേബി ഊരിളില്‍, സെക്രട്ടറി ബിനോയി തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ എന്നിവര്‍ അറിയിച്ചു. മേല്‍പ്പറഞ്ഞ കമ്മിറ്റികളില്‍ പ്രധാനമായ ഒരു കമ്മിറ്റിയാണ്‌ ഇന്‍ഡോര്‍ ഗെയിംസ്‌ കമ്മിറ്റി. ഈവര്‍ഷം ഫോമാ കണ്‍വെന്‍ഷന്‍ കാര്‍ണിവല്‍ ക്രൂയിസില്‍ അരങ്ങേറുന്നതുകൊണ്ട്‌ ഒട്ടേറെ ഇന്‍ഡോര്‍ ഗെയിംസുകള്‍ നടത്താനാണ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ തോമസ്‌ മാത്യുവും, രാജന്‍ യോഹന്നാനും ജേക്കബ്‌ തോമസും ഉള്‍പ്പെട്ട കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്‌.

ബാസ്‌ക്കറ്റ്‌ ബോള്‍, വോളിബോള്‍, ടെന്നീസ്‌, കാരംസ്‌, സ്വിമ്മിംഗ്‌ തുടങ്ങി 56 ചീട്ടുകളി മത്സരം വരെ നടത്തുവാന്‍ സംഘാടകര്‍ തയാറെടുക്കുന്നു. ഇതിനോടകം ന്യൂയോര്‍ക്ക്‌, ഹൂസ്റ്റണ്‍, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഒട്ടേറെ 56 കളി ടൂര്‍ണമെന്റുകള്‍ രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു. ഓരോരുത്തരുടെ അഭിരുചിയ്‌ക്കനുസരിച്ച ഗെയിമുകളാണ്‌ സംഘാടകര്‍ കപ്പലില്‍ ഒരുക്കുന്നത്‌. ബുദ്ധി വികാസത്തിനും, മാനസീകോല്ലാസത്തിനും വേണ്ടി നടത്തുന്ന 56 കളി മത്സര വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകളും നല്‍കുന്നതാണ്‌.

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ എന്നീ നിലകളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച തോമസ്‌ മാത്യു (അനിയന്‍) ഇപ്പോള്‍ ഫോമാ നാഷണല്‍ കമ്മിറ്റിയംഗമാണ്‌. ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹിയും ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗവുമായ രാജന്‍ യോഹന്നാനും ഹൂസ്റ്റണ്‍ മലയാളികളുടെ ഇടയില്‍ സംഘടനാ പ്രവര്‍ത്തന രംഗത്തും കലാരംഗത്തും നിറന്നാധ്യമായി പ്രവര്‍ത്തിക്കുന്നു.

ഫോമയുടെ നേതാവും ന്യൂയോര്‍ക്കിലെ മലയാളി സമാജം ഓഫ്‌ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റുമായ ജേക്കബ്‌ തോമസ്‌ ദീര്‍ഘമായ സംഘടനാ പ്രവര്‍ത്തന പാരമ്പര്യമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.

ചെസ്‌, ലെമണ്‍ റെയ്‌സ്‌ (സ്‌ത്രീകള്‍), സ്വിമ്മിംഗ്‌, കാര്‍ഡ്‌ ഗെയിം, കസേര കളി തുടങ്ങി ഒട്ടേറെ മത്സരങ്ങള്‍ പ്രതീക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജന്‍ യോഹന്നാന്‍ (832 282 8661), തോമസ്‌ മാത്യു (914 513 7644), ജേക്കബ്‌ തോമസ്‌ (718 406 2541). പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
ഫോമാ കണ്‍വെന്‍ഷനില്‍ 56 കളി മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക