Image

ബോള്‍ട്ടണ്‍ തിരുനാള്‍ ഓഗസ്റ്റ്‌ 10, 11, 12 തീയതികളില്‍

സാബു ചുണ്ടക്കാട്ടില്‍ Published on 17 July, 2012
ബോള്‍ട്ടണ്‍ തിരുനാള്‍ ഓഗസ്റ്റ്‌ 10, 11, 12 തീയതികളില്‍
ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ്‌ ലൂര്‍ദ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാള്‍ ഓഗസ്റ്റ്‌ 10, 11, 12 തീയതികളില്‍ നടക്കും. പ്രധാന തിരുനാള്‍ ദിവസമായ 12ന്‌ (ഞായര്‍) തിരുക്കര്‍മ്മങ്ങളില്‍ ചങ്ങനാശേരി അതിരൂപത പിആര്‍ഒയും അതിരമ്പുഴ സെന്റ്‌ മേരീസ്‌ ഫെറോന പള്ളി വികാരിയുമായ ഫാ. ഡോ. മാണി പുതിയിടം മുഖ്യ കാര്‍മികത്വം വഹിക്കും.

ഓഗസ്റ്റ്‌ പത്തിന്‌ (വെള്ളി) വൈകുന്നേരം 6.30 ന്‌ തിരുനാളിന്‌ തുടക്കം കുറിച്ച്‌ സാല്‍ഫോര്‍ഡ്‌ രൂപത സീറോമലബാര്‍ ചാപ്ലെയിന്‍ ഫാ. തോമസ്‌ തൈക്കൂട്ടത്തില്‍ മുഖ്യകാര്‍മികത്വത്തില്‍ കാടിയേറ്റും വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നടക്കും.

ശനി വൈകുന്നേരം 6.30 ന്‌ നടക്കുന്ന ദിവ്യബലിയില്‍ മോണ്‍. ജോണ്‍ ഡെയിന്‍ കാര്‍മികത്വം വഹിക്കും.
ബോള്‍ട്ടണ്‍ തിരുനാള്‍ ഓഗസ്റ്റ്‌ 10, 11, 12 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക