Image

ഷങ്കര്‍ ചിത്രത്തില്‍ നിന്നും സാമന്തയെ മാറ്റി

Published on 17 July, 2012
ഷങ്കര്‍ ചിത്രത്തില്‍ നിന്നും സാമന്തയെ മാറ്റി
തമിഴകത്ത് സാമന്തയുടെ കഷ്ടകാലം തീരുന്നില്ല. രണ്ട് പ്രമുഖ പ്രോജക്ടുകളില്‍ നിന്നാണ് സാമന്ത ഇപ്പോള്‍ ഒഴിവാക്കപ്പെട്ടത്. ഷങ്കര്‍ - വിക്രം ചിത്രമായ ഐ യില്‍ നിന്നും മണിരത്‌നം ചിത്രമായ കടലില്‍ നിന്നും സാമന്ത ഒഴിവാക്കപ്പെട്ടു. ഈ രണ്ടു ചിത്രങ്ങളിലും സാമന്തയെ നായികയായി പ്രഖ്യാപിച്ചിരുന്നു. കടലില്‍ കാര്‍ത്തികയുടെ അനുജത്തി തുളസിയെയാണ് ഇപ്പോള്‍ നായികയായി തീരുമാനിച്ചിരിക്കുന്നത്. ഷങ്കര്‍ ചിത്രത്തില്‍ പുതുമുഖമായിരിക്കും നായികയാവുക. ഗൗതം മേനോന്റെ നീ താന്‍ എന്‍ പൊന്‍വസന്തം എന്ന ചിത്രമാണ് ഇപ്പോള്‍ സാമന്തയുടെ ക്രെഡിറ്റിലുള്ളത്. 

ഷങ്കര്‍ ചിത്രത്തില്‍ നിന്നും സാമന്തയെ മാറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക