Image

കാലത്തിന്റെ നിലവിളികള്‍!: ബിനോയി സെബാസ്റ്റ്യന്‍

ബിനോയി സെബാസ്റ്റ്യന്‍ Published on 16 July, 2012
കാലത്തിന്റെ നിലവിളികള്‍!: ബിനോയി സെബാസ്റ്റ്യന്‍
അപൂര്‍വ്വഭാഗ്യത്തിനുടമയും അതിലപൂര്‍വ്വധൈര്യശാലിയും ചരിത്രത്തിലെ തിളങ്ങുന്ന ഒരേടുമായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ പരാമര്‍ശിച്ച്‌ ഫ്രഞ്ചുജനതയുടെ വികാരമുള്‍ക്കൊണ്ടണ്ടണ്ട്‌ ബാല്‍സാക്ക്‌ കുറിച്ച സാഹിത്യശില്‌പത്തില്‍ പറയുന്ന ഒരു വാക്യമുണ്ടണ്ടണ്ട്‌. `അവന്‍ ജേതാവായി മടങ്ങി വന്നാല്‍ ഞങ്ങള്‍ അവനെ പ്രകീര്‍ത്തിക്കും. പരാജയപ്പെട്ടവനായി തിരിച്ചെത്തിയാല്‍ ഞങ്ങള്‍ അവനെ കുഴിച്ചുമൂടും' അദ്ദേഹം ഒരു ജനതയുടെ സ്‌നേഹവും പ്രകീര്‍ത്തനവും അനുഭവിച്ചു. സെന്റ്‌ ഹെലീനയിലെ ഏകാന്തതയില്‍ വച്ചു തന്നോടുതന്നെ അദ്ദേഹം കുമ്പസാരിച്ചിരിക്കണം ജനവികാരത്തിന്റെ സാന്നിദ്ധ്യം താല്‌ക്കാലികം മാത്രമാണെന്ന്‌. പക്ഷെ കാലത്തിനിപ്പുറം നിന്നു നോക്കുമ്പോള്‍ നെപ്പോളിയന്‍ പ്രജാതല്‌പരനായ ഒരേകാധിപതിയായിരുന്നു എന്നു നാമറിയുന്നു.

കേരളത്തില്‍ വ്യാജയുദ്ധങ്ങള്‍ ജയിച്ചു വരുന്നതിനുള്ള പോരാട്ടം തുടരുകയാണ്‌. ആഗോളീകരണനാമത്തിന്റെ വികൃതമേല്‍വിലാസത്തില്‍ തുടങ്ങി സ്വാശ്രയകോളേജ്‌ കൗണ്‍സിലിംഗ്‌ വരെുള്ള കാതലില്ലാത്ത ന്യായങ്ങളില്‍ 21ാം നൂറ്റാണ്ടണ്ടിലെ പൗരന്മാര്‍ പ്രാക്‌തനകാലഘട്ടത്തിലെ ഗുഹാമനുഷ്യരേക്കാള്‍ അധഃപതിച്ചവരായിത്തീരുന്ന കാഴ്‌ച വിശ്വമാനവീകതയുടെ തിരുമുമ്പില്‍ വേദനയാകുന്നു. വേദികള്‍ക്കുവേണ്ടണ്ടി വേര്‍പാടുകള്‍ക്കു വില കല്‍പിക്കാത്ത ഒരു സമൂഹനീതിയായി പരിണമിച്ചിരിക്കുകയാണ്‌ ഇന്നത്തെ കേരളസാമൂഹ്യജീവിതനീതി എന്നു തോന്നുന്നു. പണവും പ്രതാപവും അറ്റിടത്തും പ്രണയം മുളച്ചുകൂടായ്‌കയില്ല എന്നു കവികള്‍ക്കു ഭാവിക്കാം. എഴുതാം. പക്ഷെ അധികാരത്തിനും ഭൗതീകശോഭയ്‌ക്കുവേണ്ടിയുള്ള രാഷ്‌ട്രീയക്കാര്‍ മുതല്‍ മതാധിപന്മാര്‍ വരെയുള്ളവരു ൈനെട്ടോട്ടങ്ങള്‍ ചുറ്റും കാണുകയാണ്‌. മതവല്‍ക്കരണമാണ്‌ എല്ലാ രംഗങ്ങളിലും. മനുഷ്യരെ സ്‌നേഹിച്ചു മനുഷ്യനായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചുരുങ്ങുന്നു. പഴയ സോദോം നഗരത്തിലെ ഭീകരമായ ശബ്‌ദവീചികള്‍ അലയടിക്കുകയാണ്‌. അല്ലേ?

വികസനം വികസനമെന്ന തിരുമന്ത്രമുരുവിട്ടു നാട്ടാരുടെ ജീവിതനേര്‍രേഖയില്‍ നിരങ്ങുന്ന ഭരണപ്രതിപക്ഷങ്ങള്‍ യഥാര്‍ത്‌ഥത്തില്‍ വികസനം എന്താണെന്നു തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ഒരോ സമരത്തിന്റെയും ബാക്കിപത്രങ്ങളായി അവശേഷിക്കുന്ന തകര്‍ക്കപ്പെട്ട വാഹനങ്ങളും കെട്ടിടങ്ങളും മനുഷ്യജീവിതങ്ങളും പുനര്‍നിര്‍മ്മിക്കലല്ല വികസനത്തിന്റെ പര്യായമായി കാണേണ്ടണ്ടണ്ടത്‌. ആധുനീകതയിലേക്കും സാംസ്‌ക്കാരിക അസമത്വത്തിലേക്കും പിറന്നു വിഴുന്നവന്റെ അടിസ്ഥാന ജീവിതാവശ്യങ്ങളെ എങ്ങിനെ നേരിടുന്നു എന്നതായിരിക്കണം വികസനത്തിന്റെ കാതല്‍.

കേരളം ഇന്നു പടുമരണങ്ങളുടെ പ്രഭവസ്ഥാനം കൂടിയാണ്‌. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ജില്ലാ ആസ്ഥാനങ്ങളില്‍ തീക്കും വാഹനാപകടങ്ങള്‍ക്കും പോലീസ്‌ മര്‍ദനങ്ങള്‍ക്കും രാഷ്‌ട്രീയവിദേഷത്തിനും ഇരയായി കൊല്ലപ്പെടുന്നവര്‍ കേരളത്തിന്റെ മൗലീകമായ വികസനത്തിനുവേണ്ടണ്ടണ്ടി എന്തു സംഭാവന ചെയ്‌തു എന്നു തിരിച്ചറിയണം. കൊല്ലപ്പെടുന്നവനല്ല കൊല്ലുന്നവനാണ്‌ വിജയി എങ്കില്‍ എല്ലാ കൊലകള്‍ക്കുംശേഷം എന്തുാണ്‌ ബാക്കിയായുള്ളത്‌ എന്നും മനസിലാക്കണം. ഒരു ജനതയുടെ ഭാവിയെക്കുറിച്ചു ചിന്തിച്ചു വേവലാതിപ്പെടുന്നവര്‍ സ്വാര്‍ത്ഥതയുടെ സ്വതന്ത്രമല്ലാത്ത ഒറ്റപ്പെട്ട തട്ടകങ്ങളിലാണ്‌ നിന്നു പൊരുതുന്നത്‌. സ്വന്തം താല്‌പര്യങ്ങള്‍ക്കുവേണ്ടണ്ടണ്ടിയും താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കുവേണ്ടണ്ടണ്ടിയും യുദ്ധം ചെയ്യുന്നവര്‍ താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ബാഹ്യവും ആന്തരികവുമായ അവസ്ഥകളെക്കുറിച്ചും അവസ്ഥാന്തരങ്ങളെക്കുറിച്ചും മനസിലാക്കുകതന്നെ വേണം.

ആധുനീക മതകാഴ്‌ചപ്പാടുകള്‍ ഇടുങ്ങിയ രാഷ്‌ട്രീയദര്‍ശനങ്ങള്‍ക്കും അപ്പുറത്തേക്കു വളരുന്നില്ല എന്നത്‌ ഇന്നത്തെ പ്രതിഭാസങ്ങളിലൊന്നാണ്‌. എതു മതമായാലും മനുഷ്യനു ശല്യമായിത്തീരുന്ന അവസ്ഥയില്‍ എത്തിച്ചേരുമ്പോള്‍ ആ മതത്തിന്റെ സാമൂഹികമായ പ്രസക്തി നഷ്ടപ്പെടുന്നു. പിന്നീടതു സാമൂഹികദുരന്തമായിത്തീരുന്നു. തന്നെത്തന്നെ താഴ്‌ത്തപ്പെടുന്നവന്‍ ദൈവത്താല്‍ ഉയര്‍ത്തപ്പെടുന്നു എന്ന വാക്യത്തിന്റെ അന്തസത്ത മനുഷ്യമനസുകളില്‍ ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. മതങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍വ്വകക്ഷിയോഗം കൂടുന്നതുപോലെ തന്നെ മതങ്ങള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുവാനും സാമൂഹ്യവും ആദ്ധ്യാത്‌മികവുമായ ബോധമുള്ളവരുടെ കൂട്ടായ്‌മയും ഇന്നാവശ്യമാണ്‌. സമയം ധൃതഗതിയില്‍ മുന്നോട്ടുപോകുമ്പോള്‍, ഓരോ വ്യക്തിയും സമൂഹവും കാലത്തിന്റെ തിരുബലിപീഠത്തില്‍ സ്‌മാരകശിലകളാകാതെ അലിഞ്ഞലിഞ്ഞീ ഭൂമിയില്‍ അടിയുമ്പോള്‍ മനുഷ്യന്റെ വ്യാജയുദ്ധങ്ങള്‍ക്കൊന്നാനും പ്രസക്തിയില്ല! ഓര്‍മ്മിക്കുക! സമാധാനം നല്‍കുവാന്‍ കഴിയാത്ത മതങ്ങളുടെ ആവശ്യം ഇന്നുണ്ടോ എന്നും വേദനിക്കുന്ന, സമാധാകാംക്ഷികളായ ഓരോ ഹൃദയവും അറിയാതെ ചോദിച്ചു പോകും.

ഒരു നിറഞ്ഞ സത്യമുണ്ടണ്ടണ്ട്‌! പ്രപഞ്ചനാടകത്തിലെ അവിശുദ്ധ സ്വത്വങ്ങളല്ല മനുഷ്യര്‍. പൊരുതി നേടുവാന്‍ സ്ഥിരതയുള്ള ഒന്നും നമുക്കിടയിലില്ല. ഈ ബ്രഹ്‌മാണ്‌ഡത്തിന്റെ ഒരു കോണില്‍ ആരുടെയോ വിധിയാല്‍ ഇങ്ങനെ വന്നു പിറന്നവര്‍. പിന്നീട്‌ ഒരു വാക്കുപോലും ബാക്കി പറയാതെ, ഒന്നും ഉഴിഞ്ഞു വയ്‌ക്കാതെ യാത്രയാകുന്നവര്‍! പ്രിയ സഹജന്മങ്ങളേ.. അതല്ലേ വിശ്വസത്യം? അഖിലാണ്‌ഡ ബ്രഹ്‌മസ്വരൂപങ്ങള്‍ ഉദാത്ത മാതൃകകളായിത്തീരൂന്നതു അതീന്ദ്രീയധ്യാനപൊരുളുകളുടെ സത്ത തിരിച്ചറിയുമ്പോഴാണ്‌! അത്‌ ഈശ്വരസാന്നിദ്ധ്യത്തിന്റെ ആദ്യവസാനഘട്ടങ്ങളുമാണ്‌. ഒന്നാലോചിച്ചാല്‍ മനുഷ്യജീവിതം എത്ര ശുന്യവും ശുഷ്‌ക്കവുമാണ്‌?
കാലത്തിന്റെ നിലവിളികള്‍!: ബിനോയി സെബാസ്റ്റ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക