Image

യുകെ സെന്റ്‌ ജോണ്‍സ്‌ മാര്‍ത്തോമ്മ ഇടവക സ്‌പോര്‍ട്‌ ഡേ സംഘടിപ്പിച്ചു

Published on 18 July, 2012
യുകെ സെന്റ്‌ ജോണ്‍സ്‌ മാര്‍ത്തോമ്മ ഇടവക സ്‌പോര്‍ട്‌ ഡേ സംഘടിപ്പിച്ചു
ലണ്‌ടന്‍: സെന്റ്‌ ജോണ്‍സ്‌ മാര്‍ത്തോമ്മ ഇടവകയുടെ ഈ വര്‍ഷത്തെ കായിക മത്സരങ്ങള്‍ ശനിയാഴ്‌ച്ച ഫെല്‍ത്തം ഹില്‍ ജൂണിയര്‍ സ്‌കൂളില്‍ നടത്തി. 150ല്‍ അധികം ആളുകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനായി എത്തി ചേര്‍ന്നിരുന്നു. റവ. ഫാ. ഈപ്പന്‍ ഏബ്രഹാം മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കായുള്ള സമ്മാനങ്ങള്‍ സെപ്‌റ്റംബര്‍ ന്‌ കേരളദിനത്തോടനുബന്ധിച്ച്‌ നല്‍കും.

സ്റ്റെയിന്‍സ്‌, സ്ലൗ പ്രയര്‍ ഗ്രൂപ്പുകള്‍ ചേര്‍ന്നുള്ള സംയുക്ത കമ്മിറ്റി പ്രോഗ്രാമിന്‌ നേതൃത്വം നല്‍കി. തോമസ്‌ മാത്യു (രാജു) പരിപാടിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചു.
യുകെ സെന്റ്‌ ജോണ്‍സ്‌ മാര്‍ത്തോമ്മ ഇടവക സ്‌പോര്‍ട്‌ ഡേ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക