Image

ലണ്ടനില്‍ റവ. ഫാ. പ്രശാന്ത്‌ ഐഎംഎസ്‌ നയിക്കുന്ന വാര്‍ഷിക കുടുംബ നവീകരണവും ആന്തരിക സൗഖ്യ ധ്യാനവും

ജസ്റ്റിന്‍ ബേബി ജോണ്‍ Published on 18 July, 2012
ലണ്ടനില്‍ റവ. ഫാ. പ്രശാന്ത്‌ ഐഎംഎസ്‌ നയിക്കുന്ന വാര്‍ഷിക കുടുംബ നവീകരണവും ആന്തരിക സൗഖ്യ ധ്യാനവും
ലണ്ടന്‍: യുകെയിലെ കേരള കാത്തോലിക കൂട്ടായ്‌മ (കെസിഎ) ഓഗസ്റ്റില്‍ ലണ്‌ടനിലെ വിവിധ സ്ഥലങ്ങളിലായി വാര്‍ഷിക കുടുംബ നവീകരണവും ആന്തരിക സൗഖ്യ ധ്യാനവും നടത്തുന്നു. ആലപ്പുഴ ഐഎംഎസ്‌ ധ്യാന ഭവന്‍ ഡയറക്‌ടര്‍ റവ. ഫാ. പ്രശാന്ത്‌ ആണ്‌ ധ്യാനം നയിക്കുന്നത്‌. എല്ലാ ദിവസവും മലയാളത്തിലുള്ള പരിശുദ്ധ കുര്‍ബാന ധ്യാനത്തോടൊപ്പം ഉണ്‌ടായിരിക്കും. ധ്യാന ശേഷം ആയില്‌സ്‌ ഫോര്‍ഡ്‌ പ്രിയറി, കെന്റ്‌ ലേക്ക്‌ തീര്‍ഥയാത്ര ഉണ്‌ടായിരിക്കുമെന്ന്‌ റവ. ഫാ. ജോണ്‍സന്‍ അലക്‌സാണ്‌ടര്‍ (07438182888), കേരള ചാപ്ലെയിന്‍ ഫോര്‍ ലതിന്‍ റൈറ്റ്‌ ഇന്‍ ദി ഡൈഒസിസ്‌ ഫോര്‍ വെസ്റ്റ്‌ മിനിസ്റ്റര്‍, സൗത്ത്‌ വാക്ക്‌ ആന്‍ഡ്‌ ബ്രെന്റവുഡ്‌, അറിയിച്ചു.

കര്‍ത്താവിനെ അനുഭവിക്കുവാനും അവനില്‍ വളരുവാനും ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

പരിപാടികളുടെ വിവരങ്ങള്‍:

മാനര്‍ പാര്‍ക്ക്‌ : സെന്റ്‌ സ്റ്റീഫന്‍സ്‌ ചര്‍ച്ച്‌: ഓഗസ്റ്റ്‌ 13 ന്‌ വൈകിട്ട്‌ 5 മുതല്‍ 9 വരെ.

അപ്‌ടന്‍ പാര്‍ക്ക്‌ : ഔര്‍ ലേഡി ഓഫ്‌ കാംപാഷന്‍ ചര്‍ച്ച്‌: ഓഗസ്റ്റ്‌ 14 വൈകിട്ട്‌ 4 മുതല്‍ 9 വരെ.

ഫോറസ്റ്റ്‌ ഗേറ്റ്‌ : സെന്റ്‌ അന്തോനീസ്‌ ചര്‍ച്ച്‌: ഓഗസ്റ്റ്‌ 15, 16 വൈകിട്ട്‌ 5 മുതല്‍ 9 വരെ.

സൗതോള്‍: സെന്റ്‌ ആന്‍സലേം ചര്‍ച്ച്‌: ഓഗസ്റ്റ്‌ 17 വൈകിട്ട്‌ 5 മുതല്‍ 10 വരെയും ഓഗസ്റ്റ്‌ 18 വൈകിട്ട്‌ 7.30 മുതല്‍ 10 വരെയും 19 ന്‌ ഉച്ചക്ക്‌ ഒന്നു മുതല്‍ നാലു വരെയും നടക്കും.

ക്രോയിടോന്‍: സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌: ഓഗസ്റ്റ്‌ 20,21,22 വൈകിട്ട്‌ 5 മുതല്‍ 8.30 വരെ.

ഈസ്റ്റ്‌ഹാം: സെന്റ്‌ മൈക്കിള്‍സ്‌ ചര്‍ച്ച്‌: ഓഗസ്റ്റ്‌ 23,24 ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ രാത്രി 9 വരെ, ഓഗസ്റ്റ്‌ 25 ഉച്ചക്ക്‌ ഒന്നു മുതല്‍ രാത്രി 9 വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബാസ്റ്റ്യന്‍ ബെന്നറ്റ്‌ 07957106585, മെര്‍വിന്‍ പീറ്റര്‍ 07904065060.
ലണ്ടനില്‍ റവ. ഫാ. പ്രശാന്ത്‌ ഐഎംഎസ്‌ നയിക്കുന്ന വാര്‍ഷിക കുടുംബ നവീകരണവും ആന്തരിക സൗഖ്യ ധ്യാനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക