Image

മലയാളി വിദ്യാര്‍ഥിക്ക്‌ ദി ഡ്യുക്‌ ഓഫ്‌ എഡിന്‍ബറോ അവാര്‍ഡ്‌

Published on 19 July, 2012
മലയാളി വിദ്യാര്‍ഥിക്ക്‌ ദി ഡ്യുക്‌ ഓഫ്‌ എഡിന്‍ബറോ അവാര്‍ഡ്‌
ഡോര്‍സെറ്റ്‌: ഡോര്‍സെറ്റ്‌ കേരള കമ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനും യൂത്ത്‌ കോ-ഓര്‍ഡിനേറ്ററുമായ ജോസഫ്‌ എന്‍. ഫിലിപ്പ്‌ എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്ക്‌ `ദി ഡ്യുക്‌ ഓഫ്‌ എഡിന്‍ബറോ' അവാര്‍ഡ്‌. യുകെ മലയാളിയായ ജോസഫിന്‌ ഡോഫെ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌.

ജൂലൈ മൂന്നിന്‌ ലണ്‌ടനില്‍ നടന്ന ചടങ്ങില്‍ ജോസഫ്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി. സെന്റ്‌ ജെയിംസ്‌ പാലസില്‍ നടന്ന പരിപാടിയില്‍ പൂള്‍ ഹൈസ്‌കൂള്‍ പ്രതിനിധിയായാണ്‌ ജോസഫ്‌ പങ്കെടുത്തത്‌. യുകെയിലെ പ്രതിഭകളായ യുവാക്കള്‍ക്ക്‌ നല്‍കുന്ന പുരസ്‌കാരങ്ങളില്‍ ഒന്നാണ്‌ ദി ഡ്യുക്‌ ഓഫ്‌ എഡിന്‍ബറോ അവാര്‍ഡ്‌. അഞ്ചു സെഷനുകള്‍ നീണ്‌ട കഠിന പരിശ്രമത്തിലൂടെയാണ്‌ ജോസഫ്‌ ഈ നേട്ടം കൈവരിച്ചത്‌.
മലയാളി വിദ്യാര്‍ഥിക്ക്‌ ദി ഡ്യുക്‌ ഓഫ്‌ എഡിന്‍ബറോ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക