Image

ജിഎംഎ ആര്‍ട്‌സ്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ ദിനം സംഘടിപ്പിച്ചു

Published on 19 July, 2012
ജിഎംഎ ആര്‍ട്‌സ്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ ദിനം സംഘടിപ്പിച്ചു
ഗ്ലോസ്റ്റര്‍ഷെയര്‍: ജിഎംഎയുടെ മൂന്നാമത്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ ദിനം ജൂലൈ 15ന്‌ ഗ്ലോസ്റ്റര്‍ഷെയര്‍ ചര്‍ച്ച്‌ ഡൗണ്‍ കമ്യൂണിറ്റി സെന്ററില്‍ അരങ്ങേറി. ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹത്തിന്റെ മഹത്തായ കലാ വൈഭവം പുറത്തു കൊണ്‌ടുവരാനുള്ള ഒരു വേദി കൂടിയായിരുന്നു ജിഎംഎ ആര്‍ട്‌സ്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ ദിനം. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന മല്‍ത്സരാര്‍ഥികള്‍ വരെ പ്രായഭേദമെന്യേ പങ്കെടുത്തു.

രാവിലെ 10 ന്‌്‌ ആരംഭിച്ച കലാമേള ജിഎംഎയുടെ രക്ഷാധികാരി ഡോ.തിയഡോര്‍ ഗബ്രിയേല്‍, പ്രസിഡന്റ്‌ വിനോദ്‌ മാണി എന്നിവര്‍ ഭദ്രദീപം തെളിയിച്ച്‌ കലാമേളയുടെ തുടക്കം കുറിച്ചു. വിവിധ ഇനങ്ങളിലായി നൂറില്‍പ്പരം മത്സരാര്‍ഥികള്‍ പങ്കെടുത്തതിനാല്‍ രണ്‌ടു സ്‌റ്റേജുകളിലായാണ്‌ മല്‍സരങ്ങള്‍ നടത്തിയത്‌.

കലാപരിപാടികളില്‍ കാലതാമസം നേരിടാതിരിക്കാന്‍ ജിഎംഎ ആര്‍ട്‌സ്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ സംഘാടകര്‍ വളരെ കാര്യഷമതയോടെ പ്രവര്‍ത്തിച്ചു. വ്യക്തമായി തയാര്‍ ആക്കിയ ചെസ്റ്റ്‌ നമ്പര്‍ സിസ്റ്റവും സ്‌പെഷല്‍ മാര്‍ക്കിംഗ്‌ സിസ്റ്റവും നൂറു ശതമാനം കൃത്യമായ ഫലം പ്രഖ്യാപിക്കാന്‍ ഉപകരിച്ചു. ഓരോ വേദിയിലും മിനിമം മൂന്നു വിധികര്‍ത്താക്കള്‍ ഉണ്‌ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പ്രസിഡന്റ്‌ വിനോദ്‌ മാണി, മെംബര്‍മാരായ ടോം, മനോജ്‌ വേണുഗോപാലന്‍, ജില്‍സ്‌ ടി പൗള്‍, സ്റ്റാന്‍ലി ജേക്കബ്‌, ബാബു ജോസഫ്‌, ഡോ. ബിജു പെരിങ്ങത്തര ഉള്‍പ്പെടുന്ന ഒരു കൂട്ടം അംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ പരിണിത ഫലമാണ്‌ ഈ വിജയം.

ജിഎംഎയുടെ മൂന്നാം ആര്‍ട്‌സ്‌ ഫെസ്റ്റിവല്‍ മുതല്‍ കിഡ്‌സ്‌, സബ്‌ ജൂണിയേഴ്‌സ്‌, ജൂണിയേഴ്‌സ്‌ ആന്‍ഡ്‌ സീനിയേര്‍സ്‌ എന്നീ തലങ്ങളില്‍ പ്രത്യേക ചാമ്പ്യന്‍ ട്രോഫി കൂടി നല്‍കി. ട്രോഫി സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ അന്തരിച്ച പ്രിന്‍സ്‌ ആല്‍വിന്റെ മാതാപിതാക്കള്‍ ആണ്‌. ഈ ട്രോഫി കരസ്‌തമാക്കിയിരിക്കുന്നത്‌ യഥാക്രം ജോവാന്‍ ടോം, സാന്ദ്ര ജോഷി, ജൂലിയറ്റ്‌ സെബാസ്റ്റ്യന്‍, ഫ്രാങ്ക്‌ലിന്‍ ഫെര്‍നാണ്‌ടസ്‌ എന്നിവരാണ്‌.

മത്സരങ്ങള്‍ വിജയത്തിലേക്ക്‌ എത്തിക്കാന്‍ സഹായിച്ച വിധി കര്‍ത്താകള്‍ക്കും മല്‍ത്സരാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും മറ്റു ജിഎംഎ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.
ജിഎംഎ ആര്‍ട്‌സ്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ ദിനം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക