Image

യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍നിന്ന്‌ യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ പുതിയ നിയന്ത്രണങ്ങള്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 19 July, 2012
യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍നിന്ന്‌ യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ പുതിയ നിയന്ത്രണങ്ങള്‍
ലണ്‌ടന്‍: യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍നിന്നു യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഭേദഗതി ജൂലൈ പതിനാറു മുതല്‍ പ്രാബല്യത്തില്‍. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്‌ക്കുള്ളില്‍നിന്നുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും യുകെയിലേക്കു കുടിയേറാനുള്ള നിയന്ത്രണങ്ങളാണ്‌ വര്‍ധിക്കുന്നത്‌. സ്ഥിരതാമസത്തിന്‌ അനുമതി തേടുന്നതിനുള്ള മാനദണ്ഡങ്ങളും മാറും.

യൂറോപ്യന്‍ യൂണിയനിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും പരിമിതമാകും. രാജ്യത്തിന്റെ പൊതുവായ നയങ്ങള്‍, പൊതുജനാരോഗ്യം, രാജ്യരക്ഷ എന്നീ മാനദണ്‌ഡങ്ങള്‍ അടിസ്ഥാനമാക്കി യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കു കുടിയേറ്റം നിഷേധിക്കാനും സാധിക്കും. ഭേദഗതി പ്രകാരം, യുകെയില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചാലും സ്ഥിരതാമസത്തിന്‌ അനുമതി ലഭിക്കണമെന്നോ കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി ലഭിക്കണമെന്നോ നിര്‍ബന്ധമില്ല.

ഭേദഗതി പ്രകാരമുള്ള പുതിയ അപേക്ഷാ ഫോം യുകെ ബോര്‍ഡര്‍ ഏജന്‍സി വെബ്‌സൈറ്റുകളിലൂടെ ഇനിയും ലഭ്യമായിട്ടില്ല. വൈകാതെ ലഭ്യമാകുമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. അതുവരെ ഇഇഎ2 ഫോം പൂരിപ്പിച്ച്‌, അപേക്ഷ അയയ്‌ക്കുന്നതിന്റെ കാരണം കാണിക്കുന്ന കവറിംഗ്‌ ലെറ്റര്‍ സഹിതം തപാലില്‍ അയയ്‌ക്കാനാണ്‌ നിര്‍ദേശം.
യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍നിന്ന്‌ യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ പുതിയ നിയന്ത്രണങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക