Image

ബ്രിസ്ബനില്‍ സംയുക്ത തിരുനാള്‍ ഓഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍

Published on 19 July, 2012
  ബ്രിസ്ബനില്‍ സംയുക്ത തിരുനാള്‍ ഓഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍
ബ്രിസ്ബന്‍: സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് നാല്, അഞ്ച് (ശനി, ഞായര്‍) തീയതികളില്‍ ചെംസൈഡ്, വാവല്‍ ഹൈയിറ്റ്‌സ്, സെന്റ് പാസ്‌ക്കല്‍സ് ദേവാലയത്തില്‍ നടക്കും. 

ഓഗസ്റ്റ് നാലിന് വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാ. ജെറാള്‍ഡ് മക്മറോ കൊടിയേറ്റു കര്‍മ്മം നിര്‍വഹിക്കും. ഓഗസ്റ്റ് അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ഇമ്മാനുവല്‍ മാമ്മൂട്ടില്‍ എംസിബിഎസ് നേതൃത്വം നല്‍കും. 

ബ്രിസ്ബന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാര്‍ക്ക് കോളറിഡ്ജ് മുഖ്യാതിഥിയായിരിക്കും. ചെണ്ടമേളം, ബാന്‍ഡ്‌മേളം, കൊടി, കുട, തോരണങ്ങളുടെ അകമ്പടികളോടെയുള്ള പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ആഘോഷങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജോണ്‍ മാത്യു, ജോസഫ് സേവ്യര്‍, ജോളി കരുമത്തി, ഷിബു വര്‍ഗീസ്, അജിമോന്‍ ആന്റണി, സന്തോഷ് മാത്യു, ജേക്കബ് പുളിക്കോട്, റെജി ചാക്കോ, ബാബു ശൗര്യമാക്കല്‍, ജിജി ചാലി, ജോണ്‍ മൂഴിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറ് അംഗ തിരുനാള്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക