Image

മികച്ച ചിത്രം: നിര്‍മാതാവിനു 2 ലക്ഷം; സംവിധായകന് ഒരു ലക്ഷം

Published on 19 July, 2012
മികച്ച ചിത്രം: നിര്‍മാതാവിനു 2 ലക്ഷം; സംവിധായകന് ഒരു ലക്ഷം
തിരുവനന്തപുരം:മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ റുപ്പീയുടെ നിര്‍മാതാക്കളായ 'ഓഗസ്റ്റ് സിനിമയ്ക്കു രണ്ടുലക്ഷം രൂപയും സംവിധായകന്‍ രഞ്ജിത്തിന് ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും. മികച്ച സംവിധായകന്‍ ബ്ലെസ്സിക്ക് ഒരുലക്ഷം രൂപയാണു ലഭിക്കുക.

രണ്ടാമത്തെ മികച്ച ചിത്രമായ 'ഇവന്‍ മേഘരൂപന്റെ നിര്‍മാതാവ് പ്രകാശ് ബാരെയ്ക്ക് 1,20,000 രൂപയും സംവിധായകന്‍ പി. ബാലചന്ദ്രന് 75,000 രൂപയും ലഭിക്കും. മികച്ച നടന്‍ ദിലീപ്, നടി ശ്വേത മേനോന്‍ എന്നിവര്‍ക്ക് 75,000 രൂപ വീതമാണു നല്‍കുക. കലാമൂല്യവും ജനപ്രീതിയും നേടിയ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ നിര്‍മാതാക്കളായ ലുക്‌സം ക്രിയേഷന്‍സിനും സംവിധായകന്‍ ആഷിക് അബുവിനും 80,000 രൂപവീതം ലഭിക്കും. 

മികച്ച നവാഗത സംവിധായകനായ ഷെറിക്ക് 80,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണു നല്‍കുക. മികച്ച കുട്ടികളുടെ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും എന്ന നിലയില്‍ ആര്‍. രാജേഷ് കുമാറിന് 3,60,000 രൂപ ലഭിക്കും. പുറമേ, മികച്ച കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകനെന്ന നിലയില്‍ 60,000 രൂപയ്ക്കു കൂടി രാജേഷിന് അര്‍ഹതയുണ്ട്.

മികച്ച ഡോക്യുമെന്ററിയായ 'ട്രാവന്‍കൂര്‍: എ സാഗാ ഓഫ് ബെനവലന്‍സിന്റെ സംവിധായകനും നിര്‍മാതാവും എന്ന നിലയില്‍ ബി. ജയചന്ദ്രനു 48,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും. രണ്ടാമത്തെ നടന്‍ ഫഹദ് ഫാസില്‍, രണ്ടാമത്തെ നടി നിലമ്പൂര്‍ ആയിഷ, ഹാസ്യനടന്‍ ജഗതി ശ്രീകുമാര്‍, ബാലതാരം മാളവിക നായര്‍, കഥാകൃത്ത് എം. മോഹനന്‍, ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്‍, തിരക്കഥാകൃത്തുക്കള്‍ ബോബി - സഞ്ജയ്, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, സംഗീത സംവിധായകന്‍ ശരത്, പശ്ചാത്തലസംഗീത സംവിധായകന്‍ ദീപക് ദേവ്, പിന്നണി ഗായകന്‍ സുദീപ്കുമാര്‍, ഗായിക ശ്രേയ ഘോഷാല്‍, ചിത്രസംയോജകന്‍ വിനോദ് സുകുമാരന്‍, കലാസംവിധായകന്‍ സുജിത്, ശബ്ദലേഖകന്‍ രാജകൃഷ്ണന്‍, മേക്കപ്മാന്‍ സുദേവന്‍ എന്നിവര്‍ക്കു 40,000 രൂപവീതം ലഭിക്കും. പ്രോസസിങ് ലാബിനുള്ള അവാര്‍ഡ് തുകയും 40,000 ആണ്. 

വസ്ത്രാലങ്കാരകന്‍ ഇന്ദ്രന്‍സ് ജയന്‍, ഡബîിങ് ആര്‍ട്ടിസ്റ്റുകളായ വിജയ് മേനോന്‍, പ്രവീണ, കൊറിയോഗ്രഫര്‍ കെ. ശാന്തി, പ്രത്യേക ജൂറി അവാര്‍ഡ് നേടിയ ഡോ. ബിജു, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജി.പി. രാമചന്ദ്രന്‍ എന്നിവര്‍ക്കു 30,000 രൂപ വീതമാണു ലഭിക്കുക. മികച്ച ചലച്ചിത്ര ലേഖനത്തിന് 20,000 രൂപയാണു നല്‍കുക. പ്രത്യേക ജൂറി പരാമര്‍ശത്തിന് അവാര്‍ഡ് തുകയില്ല.

മികച്ച ചിത്രം: നിര്‍മാതാവിനു 2 ലക്ഷം; സംവിധായകന് ഒരു ലക്ഷം  മികച്ച ചിത്രം: നിര്‍മാതാവിനു 2 ലക്ഷം; സംവിധായകന് ഒരു ലക്ഷം  മികച്ച ചിത്രം: നിര്‍മാതാവിനു 2 ലക്ഷം; സംവിധായകന് ഒരു ലക്ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക