Image

ജുബിലേറിയന്‍ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ താമരശ്ശേരി സംഗമം ആവേശോജ്ജ്വലമായി

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 19 July, 2012
ജുബിലേറിയന്‍ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ താമരശ്ശേരി സംഗമം ആവേശോജ്ജ്വലമായി
ലെസ്റ്റര്‍ : താമരശ്ശേരിയുടെ അഭിവന്ദ്യ അധ്യക്ഷന്‍ മാര്‍ റെമിജിയുസ്‌ ഇഞ്ച്‌നാനിയില്‍ പിതാവിന്‌ രൂപതാ അംഗങ്ങള്‍ ലെസ്റ്ററില്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി. ആള്‌മീയ ധാരയില്‍, അജപാലക ശുശ്രുക്ഷയില്‍ കാല്‍ നൂറ്റാണ്ട്‌ പിന്നിട്ട പിതാവിനെ രൂപതാ മക്കള്‍ താലപ്പൊലിയുടെയും , മുത്തുക്കുടകളുടെയും അകമ്പടിയോടെ ഹാര്‌ദ്ധവമായി സ്വീകരിച്ചു ആനയിച്ചു. തഥവസരത്തില്‍ താമരശ്ശേരി രൂപതയില്‍ നിന്നും യു കെ യില്‍ എത്തി അജപാലക ദൌത്യം നിര്‍വ്വഹിക്കുന്ന ലങ്കാസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ ചപ്ലിന്മാരായ ഫാ തോമസ്‌ കളപ്പുരക്കല്‍, റവ. ഡോ. മാത്യു ചൂരപൊയികയില്‍ , വെയില്‍സില്‍ സേവനം അനുഷ്ടിക്കുന്ന ഫാ ജിമ്മി പുളിക്കക്കുന്നേല്‍ , യു കെ സന്ദര്‍ശനത്തിനെത്തിയ ഫാ മാത്യു പ്ലാത്തോട്ടം തുടങ്ങിയ വൈദികരെയും സ്വീകരിച്ചു ആദരിച്ചു.

താമരശ്ശേരി രൂപതയുടെ മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപത്തിന്‌ മുമ്പില്‍ പിതാവ്‌ തിരി കൊളുത്തി പ്രാര്‍ത്തിച്ചു സംഗമത്തിന്‌ നാന്ദി കുറിച്ചു. തുടര്‍ന്ന്‌ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹ ബലി നടത്തപ്പെട്ടു. രൂപതാന്‌ഗങ്ങള്‍ യു കെ യില്‍ ആള്‌മീയതയും,പൈതൃകവും,പാരമ്പര്യവും കാത്തു പരിപാലിക്കുന്നതില്‍ കാണിക്കുന്ന തീക്ഷ്‌ണതയെ പിതാവ്‌ പ്രത്യേകം പ്രശംശിച്ചു. സഭയുടെ വളര്‍ച്ചക്കുതകുന്ന പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ ശ്രമം നടത്തണമെന്ന്‌ പിതാവ്‌ ആഹ്വാനം ചെയ്‌തു.

വിശുദ്ധ കുര്‍ബ്ബാനക്ക്‌ ശേഷം പിതാവിന്റെ ജൂബിലി ആഘോഷത്തിന്റെ കേക്ക്‌ മുറിച്ചു വിതരണം ചെയ്‌തു സന്തോഷം പങ്കിട്ടു. വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നിനു ശേഷം സംഗമ വേദിക്ക്‌ ആരംഭമായി. ജിമ്മി അച്ചനും, തോമസ്‌ അച്ചനും, പ്ലാത്തോട്ടം അച്ചനും പിതാവിന്‌ ആശംശകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
സ്വീകരണത്തിനു നന്ദി പ്രകാശിപ്പിച്ച പിതാവ്‌ രൂപതയുടെ നാനാ മേഖലകളില്‍ നേടിയ വികസനത്തെ പ്രതിപാതിക്കുകയും, രൂപത വിഭാവനം ചെയ്യുന്ന ഭാവി പദ്ധതികളെ പറ്റി പരാമര്‍ശിക്കുകയും ഉണ്ടായി.

ജൂലിയ, ജാനെറ്റ്‌, ജോയ്‌ലി ത്രീ സിസ്‌റ്റെഴ്‌സിന്റെ ഗാനാലാപനം സംഗമത്തിന്‌ സംഗീത സാന്ദ്രത വിതറി. ബനീറ്റ ബിനു , കെല്‍വിന്‍ , ക്രിസ്റ്റഫര്‍ എന്നിവരുടെ നൃത്തങ്ങള്‍ വശ്യ സുന്ദരമായി. ഷൈന്‍ സാജു ആലപിച്ച ` യെഹൂ ദിയായിലെ ` എന്ന ഗാനം ഏറെ ശ്രദ്ധേയമായി.

രൂപതാ കോര്‍ഡിനെറ്റര്‍മാരായ അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതവും, സ്റ്റാന്‍ലി പൈമ്പിള്ളില്‍ നന്ദിയും പ്രകാശിപ്പിച്ചു. ജോസ്‌ മാത്യു ചുവപ്പുങ്കല്‍ ! പരിപാടിയുടെ അവതാരകനും, കോര്‍ഡിനെറ്റരുമായിരുന്നു.സെബാസ്റ്റ്യന്‍ വര്‍ഗ്ഗീസ്‌ , പ്രിന്‍സ്‌ ജോര്‍ജ്ജ്‌ എന്നിവര്‍ നെതുത്വം വഹിച്ചു. ജോബി ലെസ്റ്റര്‍, അഭിലാഷ്‌, ഷിജി എന്നിവര്‍ ഗാന ശുശ്രുക്ഷക്ക്‌ നേതൃത്വം നല്‍കി.

ആവേശം വിതറിയ താമരശ്ശേരി സംഗമം ചായ സല്‌ക്കാരത്തിനു ശേഷം വരും വര്‍ഷവും വീണ്ടും ഒത്തു ചേരാന്‍ തീരുമാനിച്ചു പിരിഞ്ഞു.
ജുബിലേറിയന്‍ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ താമരശ്ശേരി സംഗമം ആവേശോജ്ജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക