Image

ജര്‍മന്‍ പ്രവാസി കര്‍ഷശ്രീ അവാര്‍ഡ്‌ നിര്‍ണയം 21ന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 20 July, 2012
ജര്‍മന്‍ പ്രവാസി കര്‍ഷശ്രീ അവാര്‍ഡ്‌ നിര്‍ണയം 21ന്‌
കൊളോണ്‍: കൊളോണ്‍ കേരള സമാജം സംഘടിപ്പിച്ചുവരുന്ന അഞ്ചാമത്‌ ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ അവാര്‍ഡ്‌ വിധി നിര്‍ണയം ജൂലൈ 21 ന്‌ നടക്കും. ജര്‍മന്‍കാരനായ യോര്‍ഗ്‌ ഹൈനെമാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ജൂറിയാണ്‌ അടുക്കളത്തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നത്‌.

വീടിനോടു ചേര്‍ന്നുള്ള ചെറു അടുക്കളത്തോട്ടങ്ങളുള്ളവര്‍ സസ്യ-പുഷ്‌പ-ദ്രവ്യ-വ്യഞ്‌ജനങ്ങളുടെ വിവിധ തരങ്ങളും എണ്ണവും പരിപാലനവും തോട്ടങ്ങളുടെ അടുക്കും ചിട്ടയും സസ്യങ്ങളുടെ വളര്‍ച്ചയും കണക്കിലെടുത്താണ്‌ ജേതാക്കളെ നിര്‍ണയിക്കുക.

ജര്‍മന്‍ പച്ചക്കറികളും പുഷ്‌പങ്ങളും മത്സരപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്‌ട്‌. മുന്‍കൂട്ടി കൊടുത്ത സമയങ്ങളിലാണ്‌ ജൂറി സന്ദര്‍ശനമെന്നു കൊളോണ്‍ കേരള സമാജം പ്രസിഡന്റ്‌ ജോസ്‌ പുതുശേരി അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട തോട്ടങ്ങളുടെ ഉടമസ്ഥരെ സെപ്‌റ്റംബര്‍ ഒന്നിന്‌ കൊളോണില്‍ നടക്കുന്ന തിരുവോണാഘോഷത്തിനിടെ അനുമോദിക്കുന്നതും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതുമായിരിക്കും.
ജര്‍മന്‍ പ്രവാസി കര്‍ഷശ്രീ അവാര്‍ഡ്‌ നിര്‍ണയം 21ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക