Image

ജര്‍മന്‍ ഗവേഷകര്‍ ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ വസ്‌തു നിര്‍മിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 20 July, 2012
ജര്‍മന്‍ ഗവേഷകര്‍ ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ വസ്‌തു നിര്‍മിച്ചു
ബര്‍ലിന്‍: ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ വസ്‌തു ജര്‍മന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഭാരം കുറവാണെങ്കിലും കരുത്തുറ്റതാണ്‌ ഇത്‌. രൂപം മാറ്റാനും വൈദ്യുതി കണ്‍ഡക്‌ട്‌ ചെയ്യാനും ഇതിനു സാധിക്കും. നിരവധി മേഖലകളില്‍ ഇത്‌ ഉപയോഗിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ.

എയ്‌റോഗ്രാഫൈറ്റ്‌ എന്നാണിതിനു പേരിട്ടിരിക്കുന്നത്‌. ഹാംബുര്‍ഗ്‌, കീല്‍ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരാണിത്‌ വികസിപ്പിച്ചെടുത്തത്‌. പോളിസ്റ്റൈറിനെക്കാള്‍ 75 ശതമാനം ഭാരം കുറഞ്ഞതാണിത്‌.

ജെറ്റ്‌ ബ്ലാക്ക്‌ നിറമുള്ള കാര്‍ബണ്‍ അധിഷ്‌ഠിത വസ്‌തുവാണിത്‌. ലോകത്ത്‌ ഇതുവരെയുണ്‌ടായിരുന്ന ഏറ്റവും ഭാരം കുറഞ്ഞ വസ്‌തുവിനെക്കാള്‍ നാലു മടങ്ങ്‌ ഭാരക്കുറവാണിതിന്‌. ക്യുബിക്‌ സെന്റീ മീറ്ററിന്‌ 0.2 മില്ലീഗ്രാം മാത്രമാണ്‌ ഭാരം. ജലത്തെ പ്രതിരോധിക്കാനും ഉയര്‍ന്ന മര്‍ദ്ദത്തെ അതിജീവിക്കാനും കഴിയും.
ജര്‍മന്‍ ഗവേഷകര്‍ ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ വസ്‌തു നിര്‍മിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക