Image

യുകെ സെഹിയോന്‍ മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ ത്രിദിന ദമ്പതി ധ്യാനം

സാബു ചുണ്ടക്കാട്ടില്‍ Published on 20 July, 2012
യുകെ സെഹിയോന്‍ മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ ത്രിദിന ദമ്പതി ധ്യാനം
ന്യൂടൗണ്‍ : യുകെ സെഹിയോന്‍ മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ ഫാ. സോജി ഓലിക്കലും സംഘവും നയിക്കുന്ന ത്രിദിന ദമ്പതി ധ്യാനം ഒക്‌ടോബര്‍ 26, 27, 28 തീയതികളില്‍ നടക്കും.

ന്യൂടൗണ്‍ ഡോള്‍ഫറിലെ കെഫന്‍ ലി പാര്‍ക്കിലാണ്‌ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്‌. 26 ന്‌ (വെള്ളി) വൈകുന്നേരം അഞ്ചിന്‌ ആരംഭിച്ച്‌ 28 ന്‌ (ഞായര്‍) വൈകുന്നേരം അഞ്ചിന്‌ സമാപിക്കും. കുടുംബ ബന്ധങ്ങള്‍ ഭദ്രമാക്കുന്നതിനുള്ള ദമ്പതി ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ www.smcbirmingham.org/ couplesretreat എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ജോഷി 07533432986, സിബിച്ചന്‍ 07931926564ന, ടോണി 07515436813, രാജു 07593904834. വിലാസം: കെഫന്‍ ലെയ്‌ന്‍ പാര്‍ക്ക്‌, ഡോള്‍ഫോര്‍, ന്യൂടൗണ്‍, പൗവേയ്‌സ്‌ എസ്‌വൈ 164എജെ.
യുകെ സെഹിയോന്‍ മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ ത്രിദിന ദമ്പതി ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക