Image

വൈറ്റ്ഹൗസ് പിടിച്ചടക്കാന്‍ ഉത്തരകൊറിയന്‍ തീവ്രവാദികളും

Published on 20 July, 2012
വൈറ്റ്ഹൗസ് പിടിച്ചടക്കാന്‍ ഉത്തരകൊറിയന്‍ തീവ്രവാദികളും
തീവ്രവാദം പ്രമേയമാകുന്ന അനേകം സിനിമകള്‍ ഹോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീവ്രവാദികളും അവരുടെ ഓപ്പറേഷനുകളുടെ സവിശേഷതകളും ഈ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കുമുന്നിലെത്തി.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് തീവ്രവാദികള്‍ പിടിച്ചടക്കുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് അന്റോയിന്‍ ഫുക്വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒളിമ്പസ് ഹാസ് ഫോളനില്‍ അവതരിപ്പിക്കുന്നത്. ഇക്കുറി തീവ്രവാദികള്‍ ഉത്തരകൊറിയക്കാരാണെന്ന പ്രത്യേകതയുണ്ട്. ജെരാര്‍ദ് ബട്‌ലറും ആറോണ്‍ എക്ഹാര്‍ട്ടും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കോള്‍ ഹൗസര്‍ സീക്രട്ട് സര്‍വീസ് ഏജന്റായി എത്തുന്നു. 

വൈറ്റ്ഹൗസ് പിടിച്ചടക്കാന്‍ ഉത്തരകൊറിയന്‍ തീവ്രവാദികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക