Image

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ജൂലൈ 21ന്‌

സാബു ചുണ്ടക്കാട്ടില്‍ Published on 21 July, 2012
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ജൂലൈ 21ന്‌
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്‌ടാമത്‌ ഓള്‍ യുകെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ജൂലൈ 21ന്‌ (ശനി) നടക്കും. രാവിലെ ഒന്‍പത്‌ മുതല്‍ ഡിസ്‌ബറി പാര്‍സ്‌ വുഡ്‌ ഹൈസ്‌കൂള്‍ സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ പിച്ചിലാണ്‌ മത്സരങ്ങള്‍ നടക്കുക.

മൂന്ന്‌ വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ലീഗും സെമിയും ഫൈനലും ഒരേ ദിവസം തന്നെയാണ്‌ നടക്കുന്നത്‌. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തോളം ടീമുകളാണ്‌ മത്സരത്തില്‍ പങ്കെടുക്കുക.

ഡേവ്‌ഡോളന്റെ നേതൃത്വത്തിലുള്ള സംഘം കളികള്‍ നിയന്ത്രിക്കും. ടൂര്‍ണമെന്റ്‌ വിജയത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മത്സരങ്ങള്‍ കണ്‌ട്‌ ആസ്വദിക്കുവാനും പ്രോല്‍സാഹിപ്പിക്കുവാനും എല്ലാ കായിക പ്രേമികളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിജി ചാരുപ്ലാവില്‍ 07912874351, ജിന്റോ ജോസഫ്‌ 07940551697, കെ. ഡി. ഷാജിമോന്‍ 07886526706.
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ജൂലൈ 21ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക