Image

മാഞ്ചസ്റ്റര്‍ നൈറ്റ്‌വിജില്‍ ജൂലൈ 20ന്‌

സാബു ചുണ്ടക്കാട്ടില്‍ Published on 21 July, 2012
മാഞ്ചസ്റ്റര്‍ നൈറ്റ്‌വിജില്‍ ജൂലൈ 20ന്‌
മാഞ്ചസ്റ്റര്‍: ജീസസ്‌ യൂത്ത്‌ മാഞ്ചസ്റ്റര്‍ ടീം നേതൃത്വം നല്‍കുന്ന മാഞ്ചസ്റ്റര്‍നൈറ്റ്‌വിജില്‍ ജൂലൈ 20ന്‌ (വെള്ളി) ലോംസൈറ്റിലെ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ നടക്കും. രാത്രി പത്തു മുതല്‍ ശനി പുലര്‍ച്ചെ അഞ്ച്‌ വരെയാണ്‌ ശുശ്രൂഷകള്‍. ഫാ. ജിജോ, ഫ. ജോണി സിഎംഐ എന്നിവര്‍ നൈറ്റ്‌ വിജിലിന്‌ നേതൃത്വം നല്‍കും.

ദിവ്യബലി, ജപമാല, ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണങ്ങള്‍ തുടങ്ങിയവ നൈറ്റ്‌ വിജിലിന്റെ ഭാഗമായി നടക്കും. നൈറ്റ്‌ വിജില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.
മാഞ്ചസ്റ്റര്‍ നൈറ്റ്‌വിജില്‍ ജൂലൈ 20ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക