Image

വിയന്നയില്‍ 'ഡയമണ്‌ട്‌ നെക്‌ളസ്‌' പ്രദര്‍ശനത്തിന്‌

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 21 July, 2012
വിയന്നയില്‍ 'ഡയമണ്‌ട്‌ നെക്‌ളസ്‌' പ്രദര്‍ശനത്തിന്‌
വിയന്ന: ആഖ്യാനത്തില്‍ പുതുമകളുമായി ലാല്‍ ജോസ്‌ ഒരുക്കിയ ഡയമണ്‌ട്‌ നെക്‌ളസ്‌ വിയന്നയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ജൂലൈ 28, 29 (ശനി, ഞായര്‍) തീയതികളിലാണ്‌ പ്രദര്‍ശനങ്ങള്‍. ശനിയാഴ്‌ച രാവിലെ 11ന്‌, വൈകുന്നേരം ആറ്‌, ഞായര്‍ ഉച്ചയ്‌ക്കു രണ്‌ടിനും വൈകുന്നേരം 7.30നും വിയന്നയിലെ ഗാസോമീറ്ററിലുള്ള (Guglgasse II) ഹോളിവുഡ്‌ മെഗാപ്ലസ്‌ തിയറ്ററിലാണ്‌ ചിത്രം പ്രദര്‍ശിപ്പിക്കുക.

ഒറ്റപ്പാലത്ത്‌ നിന്ന്‌ ദുബായിലെത്തുന്ന ഡോക്ടര്‍ അരുണ്‍ എന്ന ചെറുപ്പക്കാരന്‍. ദുബായ്‌ എന്ന സ്വപ്‌ന നഗരിയുടെ വര്‍ണശബളിമയിലും ആഡംബരപ്രതലത്തിലും അരുണ്‍ നില മറന്ന്‌ ജീവിക്കുകയാണ്‌. പ്രണയാഘോഷങ്ങളിലും ധൂര്‍ത്തിലുമായി ജീവിതം നില തെറ്റിയപ്പോള്‍ കനത്ത ബാധ്യതകള്‍ മാത്രമാകുന്നു നീക്കിയിരുപ്പ്‌. ഒപ്പം ജോലി ചെയ്യുന്ന നഴ്‌സ്‌, ആഗ്രഹിക്കാതെ ജീവിതത്തിലെത്തുന്ന ഭാര്യ കലാമണ്ഡലം രാജശ്രീ, ചികിത്സയ്‌ക്കെത്തുന്ന പെണ്‍കുട്ടി. ഇങ്ങനെ അരുണ്‍ ആഗ്രഹിച്ചും ആഗ്രഹിക്കാതെയും ജീവിതത്തിലെത്തുന്ന മൂന്ന്‌ സ്‌ത്രീകള്‍. ലക്ഷ്യമില്ലായ്‌മയും സാമ്പത്തിക അച്ചടക്കമില്ലായ്‌മയും അരുണിന്റെ അപ്രതീക്ഷിത ജീവിതസാഹചര്യങ്ങളിലെത്തിക്കുന്നു. താരഭാരമോ പ്രതിഛായാ ഭീതിയോ ഇല്ലാതെ ഫഹദ്‌ ഡോ.അരുണ്‍ എന്ന കഥാപാത്രമായി പ്രേക്ഷകനെ സ്വതസിദ്ധ ശൈലിയാല്‍ അവതരിപ്പിക്കുന്നുണ്‌ട്‌. കാഴ്‌ചക്കാരന്‌ കൂടി ഊര്‍ജമേകുന്ന പ്രകടനമാണ്‌ ഈ അഭിനേതാവിന്റേത്‌. കലാമണ്ഡലം രാജശ്രീയെ അനുശ്രീ എന്ന തുടക്കക്കാരി പതര്‍ച്ചകളില്ലാതെ മികവുറ്റതാക്കുന്നുണ്‌ട്‌. ഗൗതമിയുടെ തമിഴ്‌ പെണ്‍കുട്ടിയും നന്നായിട്ടുണ്‌ട്‌. ശിവജി ഗുരുവായൂരും ശ്രീനിവാസനും മിതത്വമുള്ള കഥാപാത്രങ്ങളായി ചിത്രത്തിന്റെ സൗമ്യതക്കൊപ്പം നീങ്ങുന്നു.

ആസ്വാദകനെ അസ്വസ്ഥനാക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നില്ല എന്നിടത്ത്‌ ലാളിത്യശോഭയുള്ള ചെറുകഥ പോലെ പ്രേക്ഷകര്‍ക്ക്‌ അനുഭവഭേദ്യവുമാണ്‌ ഈ ചിത്രം.

Hollywood Megeplex Gasomtere Guglasse 11, Vienna, Austria ലാണ്‌ ഡയമണ്‌ട്‌ നെക്‌ലെസ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.
വിയന്നയില്‍ 'ഡയമണ്‌ട്‌ നെക്‌ളസ്‌' പ്രദര്‍ശനത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക